ഐ.സി.സി.എസ്.എല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക്; ബ്രാഞ്ചുകളില്‍ എടിഎം/സിഡിഎം സംവിധാനം ഒരുക്കുന്നു

ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ മൈക്രോ എടിഎം/സിഡിഎം സംവിധാനം നടപ്പിലാക്കുകയാണ്. പാലക്കാട് ബ്രാഞ്ചിലാണ് ആദ്യ മൈക്രോ എടിഎം തുറക്കുന്നതെന്ന് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്‍ അറിയിച്ചു.

എല്ലാ ബാങ്കുകളുടെയും കാര്‍ഡുകള്‍ സൊസൈറ്റിയുടെ മൈക്രോ എടിഎമ്മില്‍ ഉപയോഗിക്കാനാകും. ഏതു ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമുള്ള ആധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധാര്‍ അതിഷ്ഠിതമായ പണമിടപാട്, റീചാര്‍ജിങ് സംവിധാനവും സൊസൈറ്റി എംടിഎമ്മുകളിലുണ്ട്. അധിക നിരക്കുകള്‍ ഈടാക്കാതെയാണ് ഈ സംവിധാനങ്ങള്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സഹകാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ഉടന്‍ തന്നെ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും സഹകാരികള്‍ക്കും മറ്റു ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കുമെന്നും ഐ.സി.സി.എസ്.എല്‍ ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്‍ വ്യക്തമാക്കി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത