പെട്രോളില്‍ ഇനിയും എഥനോള്‍ ചേര്‍ക്കും; രാജ്യത്തിന് 1,700 കോടി ലിറ്റര്‍ എഥനോള്‍ കലര്‍ത്താനുള്ള ശേഷിയുണ്ട്; ഇന്ധന ഉപയോഗത്തില്‍ ഉടന്‍ മാറ്റമെന്ന് പെട്രോളിയം മന്ത്രി

പെട്രോളില്‍ 20 ശതമാനത്തിലേറെ എഥനോള്‍ ചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്.പുരി. നിലവില്‍ പെട്രോളില്‍ 9.6 ശതമാനമാണ് എഥനോള്‍. അടുത്ത മാസം 20 ശതമാനമാകുമെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ പെട്രോളില്‍ എഥനോള്‍ 20 ശതമാനം ആക്കുകയായിരുന്നു ലക്ഷ്യം. അതിന് മുമ്പ് തന്നെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

എഥനോളിന്റെ ഉപയോഗം കൂട്ടുന്നത് നിതി ആയോഗിന് കീഴില്‍ നിയോഗിച്ച സമിതി പരിശോധിച്ചു വരുകയാണ്. രാജ്യത്തിന് 1,700 കോടി ലിറ്റര്‍ എഥനോള്‍ കലര്‍ത്താനുള്ള ശേഷിയുണ്ട്. 1,500 കോടി ലിറ്റര്‍ ഉപയോഗപ്പെടുത്തി. വിവിധ ഇന്ധന ഇറക്കുമതിക്ക് ഇന്ത്യ 150 ബില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്.

നിലവില്‍ നാലര ഡോളറുള്ള ഹരിത ഹൈഡ്രജന്റെ വില രണ്ടര ഡോളറിനടുത്തെത്തിയാല്‍ വന്‍ മാറ്റങ്ങളുണ്ടാക്കാം. പരമ്പരാഗത ഇന്ധനത്തില്‍നിന്ന് വലിയതോതില്‍ ഹരിത ഹൈഡ്രജനിലേക്ക് മാറിയേക്കും. ഇന്ത്യ 5.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ദിവസവും ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തുവേണ്ട ക്രൂഡ് ഓയില്‍ 85 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുകയാണ്.ഇതിനാവശ്യമായ ഭീമമായ ചെലവു കുറയ്ക്കുന്നതിനാണ് ഇന്ധനത്തില്‍ നിശ്ചിത ശതമാനം എഥനോള്‍ അഥവാ ഈതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നത്. 2001ലാണ് ഇതിനായുള്ള നീക്കം തുടങ്ങിയത്. 2003ല്‍ ഒന്‍പതു സംസ്ഥാനങ്ങളില്‍ (ഇ-5) 5% എഥനോള്‍ ചേര്‍ത്ത ഇന്ധനം ലഭ്യമായി.

2006ല്‍ BIS (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്) ഇത് അംഗീകരിച്ചു. പിന്നാലെ 10 സംസ്ഥാനങ്ങള്‍കൂടി ഇ-20 ഇന്ധനം സ്വീകരിച്ചു. 2019 ഏപ്രില്‍ ഒന്നിനാണ് എല്ലാ പെട്രോളിയം കമ്പനികള്‍ക്കും ഇ-10 വിപണനം ചെയ്യാന്‍ അനുവാദമായത്. 2022 ജൂണില്‍ രാജ്യമൊട്ടാകെ ഇ-10 ഇന്ധനം ലഭ്യമാണെന്ന പ്രഖ്യാപനമുണ്ടായി. 2026 നകം 20% എഥനോള്‍ ചേര്‍ത്ത ഇ-20 ഇന്ധനം മാത്രമാകും ലഭിക്കുകയെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി