2030ൽ ഇന്ത്യ 100 ലക്ഷം കോടി മൂല്യമുള്ള രാജ്യമാകും - മുകേഷ് അംബാനി

രണ്ടായിരത്തി മുപ്പതോടെ ഇന്ത്യ 100 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്ഘടനയായി മാറുന്നതിനുള്ള സാഹചര്യം ശക്തമാണെന്ന് ഇന്ത്യൻ സമ്പന്നരിൽ മുമ്പനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. അടുത്ത 30 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് – ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകം ഇത് വരെ മൂന്ന് സുപ്രധാന വ്യവസായ വിപ്ലവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോൾ അത് നാലാമത്തെ വ്യവസായ വിപ്ലവത്തിന്റെ ശക്തമായ പിടിയിലാണ്. ഡാറ്റ കണക്ടിവിറ്റി ആണ് ഇപ്പോൾ സജീവമായ വിപ്ലവം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, കമ്പ്യൂട്ടിങ് എന്നിവ ഇതിന്റെ അനുബന്ധ ഭാഗങ്ങളാണ്.

ഈ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുക. മൊബൈൽ ഫോൺ, റോബോട്ടുകൾ, ഡ്രൈവർ ഇല്ലാ കാറുകൾ തുടങ്ങിയവ ഏതാനും വർഷം മുൻപ് വരെ ശാസ്ത്ര കഥകളിലാണ് കേട്ടിരുന്നത്. ഇന്ന് അവ യാഥാർഥ്യമാണ്. ഈ മേഖലകളിൽ ആദ്യം നിലയുറപ്പിക്കുന്നവരാണ് നേട്ടം കൊയ്യുക. ഡാറ്റ കണക്ടിവിറ്റി ആഗോള തലത്തിൽ വിലകളെ വളരെ നിർണ്ണായകമായി സ്വാധീനിക്കുന്നു. ഇന്ത്യക്ക് ഈ രംഗങ്ങളിൽ മുന്നിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു അംബാനി പറഞ്ഞു. ഇന്ത്യക്കാർക്ക് സാങ്കേതിക വൈഭവം ആർജിക്കുന്നതിനുള്ള പ്രത്യേക ചാതുര്യം ഉണ്ട്. ലോകത്തിനു ഇന്റലിജിൻസ് സേവനം നല്കാൻ കഴിയുന്ന ഒരു ടെക്‌നോളജി കേന്ദ്രമായി ഇന്ത്യക്ക് മാറാൻ കഴിയും.

ആധാർ നടപ്പാക്കാൻ കഴിഞ്ഞതും 104 ഉപഗൃഹങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐ എസ് ആർ ഒയ്‌ക്കു കഴിഞ്ഞതും സാങ്കേതിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകമാണ്. മൊബൈൽ ബ്രോഡ്ബാൻഡ് രംഗത്തു ലോകത്തു ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതും ഇന്ത്യക്കു ലോക സാമ്പത്തിക ശക്തിയായി മുന്നേറാൻ സാധ്യത കൂട്ടുന്നുവെന്നു മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ