സ്വര്‍ണവില 'താഴത്തില്ലടാ'; ഇന്നും വര്‍ദ്ധനവ്, സ്വര്‍ണവില ഈ വര്‍ഷം ഒരു ലക്ഷം തൊടുമോ?

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,990 രൂപയായി. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി.

സംസ്ഥാനത്ത് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില 63,920 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും നല്‍കണം.

അതായത് ഇഷ്ടപ്പെട്ട ആഭരണത്തിന് ഒരു പവന് ഏറ്റവും കുറഞ്ഞത് 69,183 രൂപ നല്‍കണം. പണിക്കൂലി വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ആഭരണത്തിന്റെ വിലയും വര്‍ദ്ധിക്കും. രാജ്യാന്തരതലത്തില്‍ ഔണ്‍സിന് 2,929 ഡോളറിലാണ് വ്യാപാരം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നീക്കങ്ങളാണ് സ്വര്‍ണത്തെ മുന്നോട്ട് നയിക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടന്‍ കുറയ്ക്കേണ്ടതില്ലെന്ന നിലപാടെടുത്തിരിക്കുന്നത് സ്വര്‍ണത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ