അമ്മമാര്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീം അവതരിപ്പിച്ച് ഹിമാലയ

ഇന്ത്യയിലെ മുന്‍നിര വെല്‍നെസ് ബ്രാന്‍ഡുകളിലൊന്നായ ഹിമാലയ ഡ്രഗ് കമ്പനി, എക്‌സ്‌ക്ലൂസീവ് മതര്‍കെയര്‍ വിഭാഗത്തിലെ ഹിമാലയ ഫോര്‍ മോംസ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ചു. അമ്മമാര്‍ക്ക് ഗര്‍ഭകാലത്തും ഗര്‍ഭാനന്തരകാലത്തും ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന 2 സ്റ്റെപ്പ് ചര്‍മ്മ സംരക്ഷ റൊട്ടീനായ ഹിമാലയ സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നൊവേഷനില്‍ എപ്പോഴും മുന്‍പന്തിയിലുള്ള കമ്പനിയാണ് ഹിമാലയ. പുതിയ അമ്മമാര്‍ക്കും അമ്മയാകാന്‍ പോകുന്നവര്‍ക്കും എക്‌സ്‌ക്ലൂസീവായി പ്രകൃതിദത്ത ദുണങ്ങളടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച ആദ്യത്തെ വെല്‍നെസ് ബ്രാന്‍ഡുകളിലൊന്നാണിത്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഹിമാലയ വിശ്വസിക്കുന്നത് അമ്മമാര്‍ക്ക് ഏറ്റവും മികച്ച ഗര്‍ഭകാല, ഗര്‍ഭാനന്തര പരിചരണം ലഭിക്കണമെന്നാണ്. ഹിമാലയ ഫോര്‍ മോംസ് സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീം സുരക്ഷിതമായ ചേരുവകളോടെ അമ്മമാര്‍ക്കായി പ്രത്യേകം തയാറാക്കിയതാണ്.

“ചര്‍മ്മ സംരക്ഷണത്തിനായി ഒരു റൊട്ടീന്‍ പിന്തുടരുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്യാധുനിക ഹെര്‍ബ് ഓയില്‍, ഹെര്‍ബ് ഓയില്‍ ബട്ടര്‍, ഒപ്പം സുരക്ഷിതമായ ചേരുവകളും അടങ്ങിയ ഓയിലിന്റെയും ക്രീമിന്റെയും കോമ്പിനേഷന്‍ ഗര്‍ഭകാലത്തും ഗര്‍ഭാനന്തരകാലത്തും സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, ഓയിലും ക്രീമും നൗറിഷ്‌മെന്റ്, മോയിസ്ച്ചറൈസേഷന്‍ എന്നിവയുടെ ഇരട്ട ആനുകൂല്യങ്ങളും നല്‍കുന്നു. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുകയും ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു” – ഹിമാലയ ഡ്രഗ് കമ്പനി, ആര്‍ & ഡി, ആയുര്‍വേദ എക്‌സ്‌പേര്‍ട്ട്, ഡോ. പ്രതിഭാ ബാപ്‌ഷെറ്റ് പറഞ്ഞു.

“ഹിമാലയയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് ആദ്യ പരിഗണന അമ്മാര്‍ക്കാണെന്നാണ്, അവര്‍ക്ക് പ്രത്യേക പരിരക്ഷയും ശ്രദ്ധയും ആവശ്യമാണ്. അമ്മമാര്‍ക്ക് സുരക്ഷിതവും ഫലവത്തായതുമായ പരിഹാരങ്ങള്‍ നല്‍കുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി ചേര്‍ന്നു പോകുന്നതാണ് പുതിയ ലോഞ്ച്. അമ്മമാര്‍ അവരുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും, അവര്‍ എപ്പോഴും നോക്കുന്നത് മൈല്‍ഡും മൃദുവുമായ ഉല്‍പ്പന്നങ്ങളായിരിക്കും. ഹിമാലയ ഫോര്‍ മോംസ് സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീം അവര്‍ക്ക് സുരക്ഷിതവും മൃദുവും പ്രകൃതിദത്തവുമായ നന്മകള്‍ ഉറപ്പാക്കുന്നു. അമ്മമാരെ സന്തോഷകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന സുരക്ഷിതവും പ്രകൃതിദത്തവും ഇന്നൊവേറ്റീവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്” – ഹിമാലയ ഫോര്‍ മോംസ്, ഹിമാലയ ബേബികെയര്‍, ബിസിനസ് ഹെഡ്, എന്‍.വി. ചക്രവര്‍ത്തി പറഞ്ഞു.

ഹിമാലയ ഫോര്‍ മോംസ് സ്‌ട്രെച്ച് മാര്‍ക്ക് ഓയിലില്‍ ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പോഷകങ്ങള്‍ക്ക് സഹായിക്കുന്ന ആല്‍മണ്ട് ഓയില്‍, വീറ്റ് ജെം ഓയില്‍, ഒലിവ് ഓയില്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സെസമെ ഓയില്‍ എന്നിവയുണ്ട്. സ്‌ട്രെച്ച് മാര്‍ക്ക് ക്രീമില്‍ ആല്‍മണ്ട് ഓയില്‍, വീറ്റ് ജെം ഓയില്‍, ഒലിവ് ഓയില്‍, കോക്കും, മാങ്ങ, ഷീഅ എന്നിവയുണ്ട്. ഇവ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇതുകൂടാതെ ഓയിലിലും ക്രീമിലും പോമോഗ്രാനെറ്റ്, ലികോറൈസ്, സെന്റെല്ല തുടങ്ങിയ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കൂട്ടാനുള്ള ചേരുവകള്‍ അടങ്ങിയിരിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ കിടക്കുന്നതിന് മുമ്പും സ്‌ട്രെച്ച് മാര്‍ക്ക് ക്രീം കുളിച്ചതിന് ശേഷവുമാണ് ഉപയോഗിക്കേണ്ടത്. ഗര്‍ഭകാലത്ത് നാലാം മാസം മുതല്‍ ഗര്‍ഭാനന്തര കാലത്ത് ഏതാനും ആഴ്ച്ചകള്‍ വരെ ഈ ക്രീം ഉപയോഗിക്കണം. ഹിമാലയ സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീമിലുള്ളത് അഡ്വാന്‍സ്ഡ് ഹെര്‍ബ് ഓയില്‍ ഇന്‍ഫ്യൂഷനും ഹെര്‍ബ് ഓയില്‍ ബട്ടര്‍ കോംപ്‌ളെക്‌സുമാണ്. ഇവ പോകപോകെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കും.

ഹിമാലയ സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീം 100 മില്ലി പായ്ക്കിലാണ് വരുന്നത്. ഇവ എല്ലാ പ്രമുഖ കെമിസ്റ്റ് ഷോപ്പുകളിലും ഫാര്‍മസികളിലും ആധുനിക ട്രേഡ് ഔട്ട്‌ലെറ്റുകളിലും എക്‌സ്‌ക്ലൂസീവ് ഹിമാലയ സ്റ്റോറുകളിലും himalayawellness.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍