വാട്സ്ആപ്പ് വഴി ഭവന വായ്പയുമായി എച്ച്.ഡി.എഫ്.സി ബാങ്ക്; അപേക്ഷിക്കേണ്ടതിങ്ങനെ

മെയ് 17ന് സ്പോട്ട് ഓഫര്‍ ഭവന വായ്പ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. രണ്ട് മിനിറ്റിനുള്ളില്‍ ഭവന വായ്പയ്ക്കുള്ള അനുമതിയെന്നതാണ് ഈ പദ്ധതിയുടെ ആകര്‍ഷണം. ഇതിനായി എച്ച്.ഡി.എഫ്.സി ഒരു വാട്സ്ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പര്‍ വഴി ബന്ധപ്പെടാനാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പതിവുരീതിയില്‍ ചില ക്ലിക്കുകളിലൂടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കാം. ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെട്ടെന്നുതന്നെ പ്രൊവിഷണല്‍ ഹോം ലോണ്‍ ലെറ്റര്‍ ബാങ്ക് നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും.

ശമ്പളക്കാരായ ഇന്ത്യക്കാര്‍ക്ക് മാത്രമേ സ്പോട്ട് ഓഫര്‍ ഹോം ലോണ്‍ സൗകര്യം ലഭ്യമാവൂ.

സ്പോട്ട് ഓഫര്‍ ഹോം ലോണ്‍ സൗകര്യം ലഭിക്കാന്‍ ചെയ്യേണ്ടത്:

+919867000000 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഉപഭോക്താക്കള്‍ ‘Hi’ എന്ന് അയക്കുക.

വരുന്ന മെനുവില്‍ ‘new loans’ എന്നത് സെലക്ട് ചെയ്യുക.

അടുത്ത മെനുവില്‍ ‘Spot Offer (New)’ സെലക്ട് ചെയ്യുക

എംപ്ലോയ്മെന്റ് കാറ്റഗറിയില്‍ ‘Salaried/Self-Employed’ ഏതാണോ അത് തെരഞ്ഞെടുക്കുക.

ഇമെയില്‍ ഐഡി എന്റര്‍ ചെയ്യുക.

സ്വദേശത്താണോ അതോ എന്‍.ആര്‍.ഐ ആണോ എന്ന് തെരഞ്ഞെടുക്കുക.

നിങ്ങളുടെ പിന്‍കോഡ് എന്റര്‍ ചെയ്യുക

പാന്‍കാര്‍ഡിലേത് പ്രകാരം മുഴുവന്‍ പേര് രജിസ്റ്റര്‍ ചെയ്യുക

ചട്ടങ്ങളും വ്യവസ്ഥകളും ശ്രദ്ധിച്ച് വായിച്ചശേഷം ‘proceed’ തെരഞ്ഞെടുക്കുക.

പേര് എന്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പാന്‍ നമ്പറും ജനന തിയ്യതിയും വീട്ട് അഡ്രസും ഡിസ്പ്ലെ ചെയ്യപ്പെടും.

ഈ വിവരങ്ങള്‍ ശരിയാണെങ്കില്‍ ‘confirm’ തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ‘update details’ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ ടൈപ്പ് ചെയ്യാം.

ഫോണില്‍ വന്ന ഒ.ടി.പി എന്റര്‍ ചെയ്യുക.

നിങ്ങളുടെ പ്രതിമാസ വരുമാനവും നിലവിലുള്ള ബാധ്യതകളും (ഇ.എം.ഐയോ മറ്റോ) എന്റര്‍ ചെയ്യുക.

നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഒരു അനുമതി പത്രം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മൊബൈലിലേക്ക് അയക്കും.

അനുമതി പത്രത്തില്‍ ലോണ്‍ തുകയും കാലാവധിയും പലിശ നിരക്കും ഇ.എം.ഐയും നടപടിക്രമങ്ങള്‍ക്കുള്ള ചാര്‍ജും രേഖപ്പെടുത്തിയിട്ടുണ്ടാവും.

നിങ്ങളുടെ ലോണ്‍ അപേക്ഷയിന്മേലുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഭവനവായ്പ വിഭാഗം നിങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതായിരിക്കും.

Latest Stories

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ