എന്റെ പൊന്നേ... എന്തൊരുവില; കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍; പവന് അരലക്ഷം രൂപ കടന്നു; കഴിഞ്ഞ 10 വര്‍ഷമായി ഉയര്‍ന്നത് 30,000 രൂപ

കേരളത്തില്‍ സ്വര്‍ണവിലയില്‍ അരലക്ഷം എന്ന റിക്കാര്‍ഡ് ഇന്നു ഭേദിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പവന് അരലക്ഷം രൂപ കടക്കുന്നത്. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി.
ഇതോടെ ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമായി.

അന്താരാഷ്ട്ര സ്വര്‍ണവില 2,234 ഡോളറും, രൂപയുടെ വിനിമ നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തെ വില പരിശോധിച്ചാല്‍ സ്വര്‍ണത്തിന് മുപ്പതിനായിരം രൂപയുടെ വര്‍ധനയാണ് ഒരു പവനില്‍ ഉണ്ടായത്. 2015ല്‍ അന്താരാഷ്ട്ര സ്വര്‍ണവില 1300 ഡോളറിലും, പവന്‍ വില 21,200 രൂപയിലും ഗ്രാം വില 2,650 രൂപയിലുമായിരുന്നത് ഇന്ന് 2,234 ഡോളറിലും, ഒരു പവന്‍ സ്വര്‍ണവില 50,400 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,300 രൂപയിലും എത്തി.

ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി നികുതി ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 55,000 രൂപയ്ക്ക് അടുത്ത് കൊടുക്കണം.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്.

ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധന കാരണമായത്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കുതിച്ച് ഉയരുകയായിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്