ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റി ക്ലിനിക്കല്‍ എക്സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു. ശ്രീചിത്രയിലെ 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തുന്നത്.

ഇന്ത്യയിലെ തന്നെ പൂര്‍ണ പരിശീലനം സിദ്ധിച്ച ആദ്യ മൂവ്മെന്റ് ഡിസോര്‍ഡര്‍ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളാണ് ഡോ. ആശ. 1999-ല്‍ ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ ചലന വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാമിന് തുടക്കമിടുന്നതിലും അവര്‍ മുഖ്യ പങ്ക് വഹിച്ചു.

ശ്രീചിത്രയില്‍ കോംപ്രിഹെന്‍സിവ് കെയര്‍ സെന്റര്‍ ഫോര്‍ മൂവ്മെന്റ് ഡിസോര്‍ഡേഴ്സ് (സിസിസിഎംഡി) സ്ഥാപിക്കുന്നതിലും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഡിബിഎസ് സിസ്റ്റം വികസിപ്പിക്കുന്നതിലും അവര്‍ നേതൃത്വം നല്‍കി.

70-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ആശ മൂവ്മെന്റ് ഡിസോര്‍ഡര്‍ സംബന്ധിച്ച നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്