കൊച്ചി ലുലുവില്‍ വന്‍ വിലക്കിഴിവിന്റെ ഉത്സവം; മാള്‍ പുലച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും; പിവിആര്‍ സ്‌ക്രീനുകളിലെ സിനിമാ ഷോകള്‍ക്കും ഓഫറുകള്‍

പുതുവര്‍ഷത്തില്‍ കൊച്ചി ലുലു മാളില്‍ വന്‍ വിലക്കിഴിവിന്റെ ഉത്സവം. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ് സമ്മാനിച്ച് ‘ ഫ്ലാറ്റ് 50 സെയിലിന് ജനുവരി 5ന് തുടക്കമാകും. വിവിധ പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ലുലു ഫണ്‍ടൂറയില്‍ ഉള്‍പ്പടെ വലിയ ഓഫറുകളാണ് ഗെയിം സെക്ഷനുകളില്‍ കുട്ടികളെ കാത്തിരിക്കുന്നത്. ലുലു ഫുഡ് കോര്‍ട്ടിലും മികച്ച ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 5 മുതല്‍ 8 വരെ നാല് ദിവസത്തേക്കാണ് ‘ ലുലു ഓണ്‍ സെയില്‍ ‘ നടക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമായിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ട്.

ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍ ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ ലഭ്യമാക്കുന്നു. ലുലു ഫാഷന്‍ സ്റ്റോറില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിനും തുടക്കമായി കഴിഞ്ഞു. ജനുവരി രണ്ടിന് തുടങ്ങിയ ഈ ഓഫര്‍ ഈ മാസം 22 വരെയുണ്ടാകും. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങളും ഫാഷന്‍ അക്‌സെസ്സറീസും പകുതി നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ലെവിസ്, ലീ, പ്യൂമ, വുഡ്ലാന്‍ഡ്, സ്‌കെച്ചേഴ്സ്, ആറോ, മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍, ടോമി, യുഎസ് പോളോ, ബേസിക്സ്, അര്‍മാനി എക്സ്ചേഞ്ച്, മാംഗോ, ക്രോക്സ്, ബാറ്റ തുടങ്ങി 500 ലധികം ബ്രാന്‍ഡുകളാണ് വന്‍ വിലക്കിഴിവില്‍ ലുലു മാളില്‍ ലഭ്യമാകുന്നത്. പിവിആര്‍ അടക്കമുള്ള സ്‌ക്രീനുകളിലെ സിനിമാ ഷോകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ടാക്സി ബുക്കിങ്ങുകള്‍ക്ക് ഓല 51 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ