ഡബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താറുണ്ടോ? ജൂലൈ ഒന്നുമുതല്‍ പുതിയ സംവിധാനം

ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡ് ഉടമകള്‍ ഏറെ ശ്രദ്ധിക്കേണ്ട മാസമാണിത്. കാര്‍ഡ് ഇടപാടുകള്‍ക്ക് ആര്‍.ബി.ഐ കൊണ്ടുവന്ന ടോക്കനൈസേഷന്‍ ജൂണ്‍ 30ന് മുമ്പ് നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ടോക്കനൈസേഷനിലൂടെ നിലവിലെ കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണ്‍ എന്നറിയപ്പെടുന്ന പ്രത്യേക കോഡ് കൊണ്ടുവന്നിരിക്കുകയാണ്. അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓഥന്റിഫിക്കേഷന്‍ (എ.എഫ്.എ) വഴി കാര്‍ഡ് ഉടമയ്ക്ക് ടോക്കനൈസേഷന്‍ ഏര്‍പ്പെടുത്താന്‍ അപേക്ഷിക്കാം.

നമ്മുടെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ സംരക്ഷിക്കാനാണ് ആര്‍.ബി.ഐ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇനി ജൂണ്‍ മാസം അവസാനിക്കുമ്പോഴേക്കും നിങ്ങള്‍ ടോക്കനൈസേഷന്‍ രീതിയിലേക്ക് മാറിയില്ലെങ്കില്‍ ജൂലൈ മുതലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിങ്ങള്‍ ഓരോതവണയും കാര്‍ഡിന്റെ വിശദാംശങ്ങള്‍ ടൈപ്പ് ചെയ്തു നല്‍കേണ്ടിവരും.

എന്താണ് ടോക്കനൈസേഷന്‍?

ഇവിടെ ഡിജിറ്റല്‍ ഇടപാടിന് നിങ്ങള്‍ കച്ചവടക്കാരനുമായി കാര്‍ഡ് വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനു പകരമായി ടോക്കണ്‍ എന്ന കോഡാണ് കൈമാറേണ്ടത്. അതിനാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ സാധിക്കും. ഓരോ കാര്‍ഡിന്റെയും ടോക്കണ്‍ വ്യത്യസ്തമായിരിക്കും. ഓരോ വെബ്സൈറ്റിലും ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റില്‍ വിവരചോര്‍ച്ചയുണ്ടായാലും അപകട സാധ്യതയില്ല.

എങ്ങനെയാണ് ടോക്കണൈസേഷനിലൂടെ നിങ്ങള്‍ തട്ടിപ്പില്‍ നിന്ന് സുരക്ഷിതരാവുന്നത്?

കാര്‍ഡ് ടോക്കണൈസേഷന്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് നമ്മുടെ രീതി ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ സേവ് ചെയ്ത് വെക്കുന്നതാണ്. അല്ലാത്തപക്ഷം ഓരോ തവണ ഇടപാട് നടത്തുമ്പോഴും കാര്‍ഡിന്റെ വിശദാംശങ്ങള്‍ ടൈപ്പ് ചെയ്തു നല്‍കേണ്ടിവരും. ഇത് ഒഴിവാക്കാന്‍ സ്ഥിരമായി ഇടപാടുകള്‍ നടത്തുന്നവര്‍ കാര്‍ഡ് ഡീറ്റെയ്ല്‍സ് സേവ് ചെയ്തുവെക്കും. ഈ വിശദാംശങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് പലതരം തട്ടിപ്പുകള്‍ക്ക് കാരണമാകുകയും കാര്‍ഡ് ഉടമയ്ക്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാനും കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനുമാണ് ആര്‍.ബി.ഐ ടോക്കണൈസേഷന്‍ കൊണ്ടുവന്നത്.

അംഗീകൃത കാര്‍ഡ് നെറ്റുവര്‍ക്കില്‍ സുരക്ഷിതമായാണ് കാര്‍ഡ് വിശദാംശങ്ങളും ടോക്കണും ആവശ്യമുള്ള മറ്റു വിവരങ്ങളും സൂക്ഷിക്കുന്നതെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് പറയുന്നു. പാന്‍കാര്‍ഡ് നമ്പറോ കാര്‍ഡ് നമ്പറോ ഒന്നും സൂക്ഷിച്ചുവെക്കുന്നില്ല.

കാര്‍ഡ് ടോക്കണൈസേഷന്‍ കൊണ്ടുള്ള നേട്ടങ്ങള്‍:

കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യണമെന്നത് നിര്‍ബന്ധമല്ല. ഒരു ഉപഭോക്താവിന് അയാളുട കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ജൂണ്‍ അവസാനം വരെ ഓരോ തവണ ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോഴും മുഴുവന്‍ കാര്‍ഡ് വിശദാംശങ്ങളും എന്റര്‍ ചെയ്യണം. എന്നാല്‍ ടോക്കണൈസേഷനിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനും സമയം ലാഭിക്കാനും സാധിക്കും.

കാര്‍ഡ് ടോക്കണൈസേഷന് യാതൊരു വിധ ചാര്‍ജുകളും ഈടാക്കുന്നില്ല. കാര്‍ഡ് ഉടമയ്ക്ക് അയാളുടെ ഏത് കാര്‍ഡ് ഉപയോഗിച്ചും ടോക്കണൈസേഷനിലൂടെ ഇടപാട് നടത്താം.

ഒരുതവണ ഒരു വെബ് പോര്‍ട്ടലില്‍ കാര്‍ഡ് ടോക്കണൈസ് ചെയ്താല്‍ ഉപഭോക്താവിന് കാര്‍ഡിലെ അവസാന നാല് അക്കങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. കാര്‍ഡ് മാറ്റിവാങ്ങുകയോ, പുതുക്കുകയോ, അപ്ഗ്രേഡ് ചെയ്യുകയോ ഒക്കെ ചെയ്താല്‍ കാര്‍ഡ് ഉടമ അതേ വെബ്സൈറ്റ് സന്ദര്‍ശിക്കണമെങ്കില്‍ ടോക്കണ്‍ ഉണ്ടാക്കണം.

Latest Stories

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം