മഹാകുഭമേളയില്‍ താരമായ ചായക്കാരന്‍; ദിവസം ലാഭം 7,000രൂപ; ചായപ്രേമികളുടെ പ്രിയതാരമായി പ്രജാപത്

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയോട് അനുബന്ധിച്ച് വിവിധതരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംനേടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മഹാകുംഭമേളയുടെ ഭാഗമായി ഗംഗയില്‍ സ്‌നാനത്തിനായി എത്തുന്നുണ്ട്. മഹാകുംഭമേള ഉത്തര്‍പ്രദേശില്‍ വലിയ സാമ്പത്തിക ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജില്‍ ഇതോടകം നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ഉത്തര്‍പ്രദേശിലെ ബിസിനസ് രംഗത്തും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മഹാകുംഭമേളയുടെ ഭാഗമായ ഒരു വഴിയോര കച്ചവടക്കാരനാണ് നിലവില്‍ രാജ്യത്തെ ചര്‍ച്ച വിഷയം.

പ്രയാഗ്‌രാജില്‍ ചായ വിറ്റ് ദിവസേന 5,000 രൂപയുടെ ലാഭമുണ്ടാക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കുംഭമേളയുടെ ഭാഗമായുള്ള കച്ചവട സാധ്യത മുന്നില്‍ക്കണ്ട് ചായയും വെള്ളക്കുപ്പികളും വില്‍ക്കുന്ന ഒരു താത്കാലിക സ്റ്റാള്‍ കൊണ്ടാണ് ശുഭം പ്രജാപത് എന്ന യുവാവ് ദിവസേന 5,000 രൂപ ലാഭമുണ്ടാക്കുന്നത്.

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് പ്രജാപതിനെ പരിചയപ്പെടുത്തിയത്. 10 രൂപയ്ക്കാണ് ഇയാള്‍ ഒരു ചായ വില്‍ക്കുന്നത്. രാവിലെ പ്രജാപതിന്റെ സ്റ്റാളിലേക്ക് ചായപ്രേമികള്‍ ഒഴുകിയെത്തും. ഈ സമയത്താണ് ഏറ്റവുമധികം വില്‍പ്പന നടക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഉച്ചയോടെ തിരക്ക് കുറയും.

വൈകുന്നേരമാകുമ്പോഴേക്കുമാണ് പ്രജാപതിന് വിശ്രമിക്കാല്‍ അല്‍പം സമയം ലഭിക്കുക. ദിവസേ 7,000 രൂപയുടെ ചായ വില്‍പ്പന നടക്കുന്നുണ്ടെന്നും ദിവസേന 5,000 രൂപയോളം ലാഭം ഉണ്ടാക്കുന്നുണ്ടെന്നും പ്രജാപത് പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്