ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കൻ കമ്പനി സാഡ ഏറ്റെടുത്തു

ഗൂഗിൾ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്‌നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്‌നോ പാർക്കിൽ പ്രവർത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കൻ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റൽ ഇനി മുതൽ സാഡ ഇന്ത്യ എന്നറിയപ്പെടും. വാണിജ്യ സാങ്കേതിക മേഖലകളിലെ പ്രമുഖ കൺസൾട്ടൻസിയും ഗൂഗിൽ ക്ലൗഡിന്റെ പ്രധാന പങ്കാളിയുമാണ് അമേരിക്കൻ കമ്പനിയായ സാഡ. തിരുവനന്തപുരം കൂടാതെ പൂനെയിലും ഓഫീസുള്ള ബൈറ്റ് വേവിനെ ഏറ്റെടുക്കുന്നതിലൂടെ സാഡയുടെ പ്രവർത്തനം ഏഷ്യ പസഫിക് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് ഗൂഗിൾ ക്ലൗഡിനെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം.

നൂതനമായ സാങ്കേതിക ആശയങ്ങൾ മുന്നോട്ട് വെക്കുകയും ഉപഭോക്താക്കളെ ഗൂഗിൾ ക്ലൗഡിലും ഗൂഗിൾ വർക് സ്പേസിലും മറ്റും വ്യവസായത്തിലൂടെ അതിവേഗം വളരാനും, വിപുലീകരിക്കാനും, മാറ്റങ്ങളോട് പ്രതികരിക്കാനും പ്രാപ്തമാക്കുന്ന സേവനമാണ് ബൈറ്റ് വേവ് ഡിജിറ്റൽ നൽകുന്നത്. ഇരു കമ്പനിയും ഒന്നാകുന്നതോടെ ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് 24 മണിക്കൂർ ഔദ്യോഗിക സേവനം ലഭ്യമാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

‘സാഡയും ബൈറ്റ് വേവ് ഡിജിറ്റലും സംയുക്തമായി കഴിഞ്ഞ കുറെ വർഷങ്ങളായി മികവുറ്റ സേവനമാണ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. ഞങ്ങളുടെ തന്ത്രപ്രധാനമായ ബന്ധത്തിന്റെ മുന്നോട്ടുള്ള കാൽവെയ്പ്പാണ് ഇത്’- സാഡയുടെ സിഓഓ ഡാന ബർഗ് പറഞ്ഞു. ഉപഭോക്താക്കൾക്ക് കൃത്യമായ സേവനങ്ങൾ നൽകാനുള്ള ബൈറ്റ് വേവിന്റെ ഉത്സാഹവും പരിചയ സമ്പത്തും, പ്രസക്തമായ പരിഹാരങ്ങൾ നിർദേശിക്കുന്നതിൽ സാഡ പുലർത്തി വരുന്ന മികവും ഒത്തു ചേരുമ്പോൾ, ആഗോള ഉപഭോക്താക്കളുടെ വർദ്ധനവിനും ഗൂഗിൾ ക്ലൗഡിന്റെ വളർച്ചയ്ക്കും ഏറ്റെടുക്കൽ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാഡയുടെ പങ്കാളിയെന്ന നിലയിൽ, ബൈറ്റ് വേവ് സാധാരണ നിലയിൽ നിന്നും ഗൂഗിൾ ക്ലൗഡിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പങ്കാളിയെന്ന നിലയിലേക്ക് വലിയ വളർച്ചയാണ് കൈവരിച്ചത്. ലയനം പൂർത്തിയായതോടെ ഉപഭോക്താക്കൾക്ക് നവീനമായ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ആകാംശയിലാണ് തങ്ങളെന്ന് ബൈറ്റ് വേവ് ഡിജിറ്റലിന്റെ പ്രസിഡന്റും സിഇഒയും കൂടിയായ ബിജു ചന്ദ്രശേഖരൻ പറഞ്ഞു. ‘ഗുഗിളിലേക്ക് വരുമ്പോൾ സാഡ അത്യന്താപേക്ഷിതമായ ഒന്നാണ്. സാഡയുടെ ആഗോള വളർച്ചയുടെ ഭാഗമാവുന്നതിലും, അതിന്റെ ഏഷ്യ പസിഫിക്ക് മേഖലയിലേക്കുള്ള അരങ്ങേറ്റത്തിൽ സഹായിക്കുന്നതിലും, അങ്ങേയറ്റം സന്തോഷമാണ്’ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഗൂഗിൾ ക്ലൗഡിന്റെ അംഗീകൃത പങ്കാളിയായ സാഡ വ്യാവസായിക ലക്ഷ്യങ്ങൾ നേടി എടുക്കാൻ ഉദകുന്ന തരത്തിൽ, വെല്ലുവിളികൾക്ക് അപ്പുറത്തേക്ക് ഗൂഗിൾ ക്ലൗഡിനെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗൂഗിൾ ക്ലൗഡിന്റെ അംഗീകൃത പങ്കാളിയാണ് സാഡ. ഉത്പാദന വർദ്ധനവിനും, മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും, പ്രാപ്തിയും മികവും കൂട്ടുന്നതിനും, ക്ലൗഡ് കേന്ദ്രീകൃതമായ അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, വ്യവസായത്തെ സൈബർ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനും, വിവരങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പൂർണ്ണമായി ഉപയോഗപ്പെടുത്താനും സാഡ സഹായിക്കുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍