പതിനെട്ടായിരം കോടിയില്‍ നിന്നും സംപൂജ്യനായി; എഡ്ടെക് ഭീമനായിരുന്ന ബൈജൂസിന്റെ തകര്‍ച്ച പൂര്‍ണം; വിടാതെ ബ്ലാക്ക് റോക്ക്; ആപ്പ് അടച്ചുപൂട്ടലിന്റെ അരികില്‍

എഡ്ടെക് ഭീമനായിരുന്ന ബൈജൂസ് ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്.
ഒരുകാലത്ത് 22 ബില്യണ്‍ ഡോളര്‍(ഏകദേശം 1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന എഡ്ടെക് കമ്പനിയുടെ നിലവിലെ മൂല്യം പൂജ്യമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥാപനമായ എച്ച്എസ്ബിസിയുടെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നിലധികം നിയമക്കുരുക്കുകള്‍ക്കും ഫണ്ടിങ് പ്രതിസന്ധിക്കും ഇടയില്‍ ഞങ്ങള്‍ ബൈജുവിന്റെ ഓഹരിക്ക് പൂജ്യം മൂല്യം നല്‍കുന്നു. നിയമ പോരാട്ടങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പാടുപെടുകയാണു ബൈജൂസ്.

യു.എസ്. ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്ക് ബൈജൂസിലെ ഓഹരികളുടെ മൂല്യം 2022 ന്റെ തുടക്കത്തില്‍ 22 ബില്യണ്‍ ഡോളറില്‍നിന്ന് വെറും ഒരു ബില്യണ്‍ ഡോളറായി(ഏകദേശം 8,352 കോടി രൂപ) കുറച്ചിരുന്നു.

ബൈജൂസിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈവശമുള്ളത്. ഈ ആഴ്ച ആദ്യം, ബൈജൂസിന്റെ യു.എസ്. സബ്സിഡിയറിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ പാപ്പരത്തത്തിലേക്ക് നീങ്ങുന്നതിനെതിരേ വായ്പ ദാതാക്കള്‍ യു.എസ്. കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ബൈജൂസ് ആപ്പ് നേരിടുന്ന പ്രശ്നങ്ങളാണ് കമ്പനിയുടെ ഓഹരി മൂല്യം പൂജ്യമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിച്ച് കടന്നുപോകുകയാണ് കമ്പനിയെന്നും തങ്ങളും മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരും ചേര്‍ന്ന് സ്ഥിതി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുകയാണെന്നും കമ്പനിയുമായി ചര്‍ച്ചയിലാണെന്നും ബൈജൂസിന്റെ ഷെയര്‍ഹോള്‍ഡര്‍മാരിലൊരാളായ പ്രൊസസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി