ഉബറിന്റെ ഫ്ലയിംഗ് ടാക്സി ഇന്ത്യയിലേയ്ക്കും

ഉബറിന്റെ പുതിയ ഫ്ലയിംഗ് ടാക്സി സർവീസ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന് ഉബർ എയർ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് കമ്പനി ഭാവിയുടെ വ്യക്തിഗത ഗതാഗത സംവിധാനമായ ഫ്ലയിംഗ് ടാക്സി അവതരിപ്പിക്കുന്നത്. “ഭാവിയിൽ വളരെയേറെ മാർക്കറ്റ് സാധ്യത കാണുന്നതിനാൽ ഇന്ത്യയിൽ ഞങ്ങൾക്ക് ഏറെ താത്പര്യമുണ്ട്” – ഉബർ എലിവേറ്റിന്റെ ഹെഡ് എറിക് അലൈസൻ പറഞ്ഞു.
അമേരിക്കയിലെ ഡാലസ്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങളിലാണ് കമ്പനി ഇതിന്റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങൾ പരീക്ഷണ പറക്കൽ നടത്തുന്നതിനുള്ള ലിസ്റ്റിൽ ഉബർ ഉൾപ്പെടുത്തിയിട്ടുണ്ട്.

2023- ൽ ഈ ഫ്ലയിംഗ് ടാക്സി വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാനാണ് പദ്ധതി. മെൽബണിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ഇത് കൊണ്ട് വരും. ഇതിൽ ഒന്ന് ഒരു ഇന്ത്യൻ നഗരമായിരിക്കുമെന്നാണ് സൂചന. ദുബായിലും ഇതിന്റെ ട്രയൽ നടത്തിയിരുന്നു. പൈലറ്റില്ലാതെ പറക്കുന്ന ചെറിയ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. വൈദ്യുതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. ഉബർ കാറുകൾ ബുക്ക് ചെയ്യുന്ന രീതിയിൽ തന്നെ മൊബൈൽ ആപ്പ് വഴി ഇവ ബുക്ക് ചെയ്യാം. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ചെറിയ എയർക്രാഫ്റ്റുകൾ, ജെറ്റ് പവറുള്ള വാഹനങ്ങൾ എന്നിവ ഈ സർവീസിനായി ഉപയോഗിക്കും. കുറഞ്ഞ ഏരിയയിൽ കുത്തനെ ഉയരാനും താഴാനും കഴിവുള്ള വാഹനങ്ങളാണ് ഇവ.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി