കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ദീപാലങ്കാരങ്ങളുടെയും ബഹുനിലപന്തലിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ നിര്‍വ്വഹിച്ചു. നാല് നിലകളിലായി എണ്‍പതടി ഉയരമുള്ള പന്തലാണ് ഇത്തവണ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് കൂടാതെ നിരവധി ദേവീദേവന്‍മാരുടെ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും ലാറ്റിനമേരിക്കന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ് വില്‍ അബാസിഡറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു.

ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.ഇ.ഒ ഉമ അനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.സി.കെ. ഗോപി, അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷ്, കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, രാഘവന്‍ മുളങ്ങാടന്‍, ഡോ.മുരളി ഹരിതം, വി.സി പ്രഭാകരന്‍, കെ.ബിന്ദു, അഡ്വ.കെ.ജി അജയ്കുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്ര ജീവനക്കാരും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്