സ്‌പൈസ് ജെറ്റ് 28 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കും

ജെറ്റ് എയർവെയ്‌സ് സർവീസ് നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലും സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങൾ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍. ഇവയുടെ അറ്റകുറ്റപണികൾ പുരോഗമിച്ചു വരികയാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ഏപ്രിൽ 17 നാണ് ജെറ്റ് എയർവേയ്‌സ് സർവീസ് താത്കാലികമായി നിർത്തിയത്.

മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അമൃതസര്‍, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കും ബാംഗ്ലൂരിലേക്കുമാണ് സര്‍വീസ്. ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകും. 14 വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ദില്ലി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കും. ദില്ലി- മുംബൈ- ദില്ലി മേഖലയില്‍ സര്‍വീസുകള്‍ വർധിപ്പിക്കുമെന്നും സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.

ഇതിനു പുറമെ ഹോങ്കോങ്, ദുബായ് , ജിദ്ദ, ധാക്ക, കൊളംബോ, റിയാദ്, ബാങ്കോക് എന്നീ നഗരങ്ങളിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. മെയ് മാസം മുതൽ മുംബയിൽ നിന്നാണ് പുതിയ രാജ്യാന്തര സർവീസുകൾ തുടങ്ങുക.

സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾക്ക് പുതിയ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയുമുണ്ട്. അടുത്ത ആറ് വർഷത്തിനകം 430 പുതിയ വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോ പദ്ധതിയിടുന്നത്. സ്‌പൈസ് ജെറ്റ് 23 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ