ഇ-കോമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാന്‍ മലയാളി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് റിലയന്‍സ്

ഇ-കോമേഴ്‌സ് രംഗത്ത് ഭീമന്‍മാരായ ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും നേരിടുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിക്ഷേപം നടത്തിയ മലയാളിയുടെ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. തിരുവനന്തപുരം കമലേശ്വരം സ്വദേശി എം.ജി ശ്രീരാമന്‍ മുംബൈയില്‍ സ്ഥാപിച്ച ഫൈന്‍ഡ് എന്ന ഈ കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പിനെയയാണ് റിലയന്‍സ് സ്വന്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ 50 കോടിയോളം രൂപയാണ് ഫൈന്‍ഡില്‍ നിക്ഷേപം നടത്തിയത്.

ഫൈന്‍ഡിന്റെ 87.6 ശതമാനം ഓഹരി 395 കോടി രൂപയ്ക്കാണ് റിലയന്‍സ് സ്വന്തമാക്കിയത്. നിലവില്‍12 ശതമാനം ഓഹരിയാണ് സ്ഥാപകര്‍ക്കുള്ളത്. ഫൈന്‍ഡിന്റെ ഓഹരി റിലയന്‍സ് സ്വന്തമാക്കിയതോടെ ആദ്യകാല നിക്ഷേപകര്‍ക്ക് ആറിരട്ടി വരെ ഓഹരി വിഹിതം ലഭിച്ചിട്ടുണ്ട്.

2012ല്‍ സുഹൃത്തുക്കളായ ഫറൂഖ് ആദം, ഹര്‍ഷ് ഷാ എന്നിവരുമായി ചേര്‍ന്നാണ് ഫൈന്‍ഡിന്റെ മാതൃകമ്പനി ഷോപ്പസെന്‍സസ് ആരംഭിച്ചത്. 600 ബ്രാന്‍ഡുകള്‍ ഫൈന്‍ഡിന്റെ ഭാഗമായുണ്ട്. 9000 ഓഫ് ലൈൻ ബ്രാന്‍ഡഡ് സ്റ്റോറുകളെ ബന്ധിപ്പിച്ചാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം.

യൂണിവേഴ്‌സിറ്റി കോളജ് മുന്‍ അധ്യാപകന്‍ മോഹന്‍കുമാറിന്റെയും വെള്ളയാണി കാര്‍ഷിക സര്‍വകലാശലയിലെ പ്രഫസറായ ഗിരിജാ ദേവിയുടെ മകനാണ് ശ്രീരാമന്‍.ഐ.ഐ.ടിയില്‍ എന്‍ജിനീറിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനിടെയാണ് ശ്രീരാമന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയത്.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്