ഉള്ളി ഇല്ലാത്ത പൊങ്കൽ ആകുമോ ? തമിഴ്‌നാട്ടിൽ ആശങ്ക

ഉള്ളിയുടെ ഉയർന്ന നിരക്ക് താങ്ങാനാകാതെ  തമിഴകത്തെ വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കി.ജനുവരി 10 മുതലാണ് തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമാവുക.വിലയ്ക്ക് മാറ്റമില്ലെങ്കിൽ ഉള്ളിയില്ലാതെ പൊങ്കൽ വിഭവങ്ങൾ  തയാറാക്കേണ്ടിവരും.അതെ സമയം 40 -50 രൂപ എന്നതിലേക്ക് പൊങ്കൽ ദിവസങ്ങളോട് അനുബന്ധിച്ചു വില കുറയും എന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. യാതൊരു മാറ്റമില്ലാതെ ഉള്ളി വില തുടരുകയാണ്.
ചെന്നൈ കോയമ്പേട് മൊത്ത വിതരണ കേന്ദ്രത്തിൽ സവാളയ്ക്കു കിലോ 140 ആണ് വില.ചെറിയ ഉള്ളി കിലോയ്ക്ക് 160 ആണ് വില.കോയമ്പേടിലേക്കുള്ള ലോഡ് വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം.35 ട്രക്ക് ആയി ആണ് ഇപ്പോൾ 85 ട്രക്ക് ലോഡിന് പകരം വരുന്നത്. ഓരോ ട്രെക്കിലും 20 ടൺ ഉള്ളി ആണ് ഉണ്ടാവുക.
ഇത്രയൊക്കെ വില കുതിച്ചുയരുമ്പോഴും കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല.   വിപണിയിൽ ഒരു കിലോ സവാളയുടെ വില ശരാശരി 140 രൂപയിലെത്തി നിൽക്കെ,കർഷകനു ലഭിക്കുന്നത് കേവലം 30 രൂപ മാത്രം.രാജ്യത്ത് ഏറ്റവും കൂടുതൽ സവാള കൃഷി ചെയ്യുന്ന സ്ഥലമായ നാസിക്കിലാണ് ഈ സ്ഥിതി.കാലം  തെറ്റി പെയ്യ്ത മഴയിൽ കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിനും വിലക്കയറ്റത്തിനും  കാരണം.സവാള കർഷകരിൽ നിന്ന് ശേഖരിച്ചതിന് ശേഷം വ്യാപാരികൾ അത് പൂഴ്ത്തി വയ്ക്കുന്നതാണ് വിലകുതിച്ചുയരാൻ ഒരു കാരണം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി