മുത്തൂറ്റിന് മൂന്ന് പുതിയ സ്വതന്ത്ര ഡയറക്ടർമാർ

ഇന്ത്യയിലെ പ്രമുഖ സ്വർണ പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ മൂന്നു സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു. കോര്‍പറേറ്റ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധനും വിവിധ മേഖലകളില്‍ 35 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള രവീന്ദ്ര പിഷാരടി, കോര്‍പറേറ്റ് ഗവേണന്‍സില്‍ സര്‍ട്ടിഫൈഡ് ഡയറക്ടറും സ്വകാര്യ, പൊതുമേഖല കോര്‍പറേറ്റ് രംഗത്ത് നാലു പതിറ്റാണ്ട് പരിചയവുമുള്ള വി. എ. ജോര്‍ജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബൽ ഫാക്റ്റർസിന്റെ മുന്‍ ചെയര്‍മാനും ബാങ്കിംഗ് മേഖലയില്‍ 40 വര്‍ഷത്തെ പരിചയവുമുള്ള പ്രദീപ് ചൗധരി എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.

ടാറ്റാ മോട്ടോഴ്‌സിൽ മുഴുവന്‍ സമയ ഡയറക്ടറായിരുന്ന രവീന്ദ്ര പിഷാരടി നിലവില്‍ മൂന്ന് കമ്പനികളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. രണ്ട് കമ്പനികളുടെ ഉപദേഷ്ടാവുമാണ്. ഐഐടി ഖരഗ്പുരിൽ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്നും എംബി എയും നേടിയിട്ടുണ്ട്.

തെജോ എന്‍ജിനീയറിംഗ് ലിമിറ്റഡില്‍ നിലവില്‍ മാനേജിംഗ് ഡയറക്ടറായിരുന്നു എ.വി.ജോര്‍ജ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ലുസാനെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ആര്‍ബിഐയുടെ ഉപദേശക സമിതി അംഗവുമാണ്.

എസ്ബിഐ ഗ്ലോബല്‍ ഫാക്‌റ്റേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു പ്രദീപ് ചൗധരി. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായിരുന്നു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. ചണ്ഡിഗഢ് ബിസിനസ് സ്‌കൂള്‍ യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയാണ്.

വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള പ്രമുഖരെ ഡയറക്ടർമാരാക്കിയതിൽ സന്തോഷമുണ്ടെന്നും അവരുടെ അറിവിലും പരിചയസമ്പത്തും ബോര്‍ഡിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടർ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Latest Stories

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി