സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഐ.ഐ.ടി. പാലക്കാടിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ ഐ.പി.ടി.ഐ.എഫും (IIT Palakkad Technology IHub Foundation), ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും.

ഐ.ഐ.ടി. പാലക്കാട് ഡയറക്ടറും ഐ.പി.ടി.ഐ.എഫ്. ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി-ഡയറക്ടർ സബിത വർമ്മ ബാലചന്ദ്രൻ, സി.ഒ.ഒ. കെ.വി. വിനയരാജൻ, ഐ.ഐ.ടി. പാലക്കാട് ഡീൻ പ്രൊഫ. ശാന്തകുമാർ മോഹൻ, ഐ.പി.ടി.ഐ.എഫ്. സി.ഇ.ഒ. ഡോ. സായിശ്യാം നാരായണൻ, സി.ഒ.ഒ. ഡോ. റിജേഷ് കൃഷ്ണ, മാനേജർ ഡോ. രാജേശ്വരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണ രംഗത്ത് സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രൊഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.

‘ദിശ’ പദ്ധതിയിലൂടെ സംരംഭകർക്ക് കൈത്താങ്ങ്

ഈ സംരംഭത്തിന്റെ ഭാഗമായി ‘ഹ്യൂമാനിറ്റേറിയൻ അഡ്വാൻസ്‌മെൻ്റിനായുള്ള നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുക’ എന്ന ലക്ഷ്യത്തോടെ DISHA (Driving Innovative Solutions for Humanitarian Advancement) എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം, സുസ്ഥിരത, ഡിജിറ്റൽ ഇൻക്ലൂഷൻ തുടങ്ങിയ നിർണായക മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും ഈ പദ്ധതി പിന്തുണ നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകർക്ക് ‘ദിശ എൻ്റർപ്രണർ-ഇൻ-റസിഡൻസ് (EiR) ഫെലോഷിപ്പ്’ ലഭിക്കും. ഇതിലൂടെ സാങ്കേതികവും ബിസിനസ്സ് സംബന്ധവുമായ മാർഗനിർദ്ദേശങ്ങൾ, പ്രോട്ടോടൈപ്പിംഗ് പിന്തുണ, ഐ.ഐ.ടി. പാലക്കാടിന്റെ അത്യാധുനിക പ്രോട്ടോടൈപ്പിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. ഒപ്പം സീഡ് ഫണ്ടിംഗും നൽകും.

പുരസ്‌കാരവും സാമ്പത്തിക സഹായവും

ഇതുകൂടാതെ, സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മൂന്ന് പേർക്ക് ‘ബ്യുമെർക് നവ ദിശ പുരസ്‌കാരം’ നൽകി ആദരിക്കും. ഇവർക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക മാറ്റങ്ങൾ വികസിപ്പിക്കുവാൻ സാമ്പത്തികമായ മറ്റ് പിന്തുണയും ലഭിക്കും. അക്കാദമിക മേഖല, വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ദ്യഢമായ പാലമായി ഈ പദ്ധതി മാറുമെന്ന് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ വ്യക്തമാക്കി.

ദിശ ഇ.ഐ.ആർ. ഫെലോഷിപ്പിനും ബ്യുമെർക് നവ ദിശ പുരസ്‌കാരത്തിനും വേണ്ടിയുള്ള അപേക്ഷകൾ ഐ.പി.ടി.ഐ.എഫ്. പ്രത്യേകം ക്ഷണിക്കും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു