ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത്

ഗോള്‍ഡ് ലോണ്‍ വിതരണ രംഗത്ത് അതിനൂതന ആശയവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ് പുതിയ ചുവട് വെയ്പിലേക്ക്. ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ നവംബര്‍ ഒന്ന് മുതല്‍ വീട്ടുമുറ്റത്തെത്തുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ .

അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ നിങ്ങളുടെ സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എന്ന നൂതന ആശയവുമായി രംഗത്തെത്തുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസ് പരിസരത്ത് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും.

ഐ.സി.എല്‍ പിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സി.എഫ്.ഒ മാധവന്‍കുട്ടി തെക്കേടത്ത്, എ.ജി.എം ടി.ജി. ബാബു, എ.ജി.എം (ഓപ്പറേഷന്‍സ്) രാമചന്ദ്രന്‍, എച്ച്.ആര്‍ മാനേജര്‍ സാം മാളിയേക്കല്‍ എന്നിവര്‍ പങ്കെടുക്കും.

Latest Stories

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ