കേരളത്തിന്റെ മികച്ച സംരംഭകര്‍ക്ക് ആദരം, ഇന്‍മെക്ക് 'സല്യൂട്ട് കേരള' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്' പുരസ്‌കാരം പ്രമുഖ സംരംഭകന്‍ ഡോ. പി മുഹമ്മദ് അലി ഗള്‍ഫാറിന്

കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി മികച്ച സംഭാവനകള്‍ നല്‍കിയ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക് ) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ബഹുമതികള്‍ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്‌കാരത്തിന് പ്രമുഖ സംരംഭകന്‍ ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. കേരളത്തിലെ വ്യവസായ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം. പത്ത് വ്യവസായികളെ ‘ഇന്‍മെക്ക് എക്‌സലന്‍സ് സല്യൂട്ട്’ പുരസ്‌കാരം നല്‍കി ആദരിക്കുമെന്നും ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. 2024 നവംബര്‍ 26-ന് കൊച്ചിയിലെ ഹോട്ടല്‍ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കേരളത്തിന്റെ വ്യവസായിക ഭൂപടത്തെ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തുന്നതിനുമായ പരിശ്രമിച്ച പത്ത് വ്യവസായികളെയാണ് ‘ഇന്‍മെക്ക് എക്‌സലന്‍സ് സല്യൂട്ട്’ പുരസ്‌കാരം നല്‍കി ആദരിക്കുക. ‘ഇന്‍മെക്ക് എക്‌സലന്‍സ് സല്യൂട്ട്’ പുരസ്‌കാരത്തിന് അര്‍ഹരായ വ്യവസായികള്‍ ഇവരാണ്.

ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്
ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്
ഗോകുലം ഗോപാലന്‍, ഗോകുലം ഗ്രൂപ്പ്
വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വെയര്‍
ഡോ. കെ വി ടോളിന്‍ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ്
കെ.മുരളീധരന്‍, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്
വി കെ റസാഖ്, വികെസി ഗ്രൂപ്പ്
ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
പി കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്‌സ് ലിമിറ്റഡ്
ഡോ. എ വി അനൂപ്, എ വി എ മെഡിമിക്‌സ് ഗ്രൂപ്പ്

കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ് ലക്ഷ്യം. 2024 നവംബര്‍ 26-ന് കൊച്ചിയിലെ ഹോട്ടല്‍ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്‍മെക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കേരളത്തെ നിക്ഷേപസൗഹൃമാക്കി മാറ്റുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ വ്യവസായിക നയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചടങ്ങില്‍ അവതരിപ്പിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള വിശിഷ്ട അതിഥികളും സംരംഭകരും ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുമെന്ന് ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു. മറ്റ് ഇന്‍മെക്ക് ഭാരവാഹികളായ ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ