ആഗോള സൈബര്‍ സുരക്ഷ ടെക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കി എഫ് 9 ഇന്‍ഫോടെക്; പുതിയ ടെക് ഹബ് കൊച്ചിയില്‍ തുറന്നു

ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലണ്ട്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന പുതിയ കേന്ദ്രം മീരാന്‍ ഗ്രൂപ്പ് അധ്യക്ഷന്‍ നവാസ് മീരാനും, സിഐഐ അധ്യക്ഷയും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റ്‌റുമായ ശാലിനി വാര്യറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24 മണിക്കൂറും സൈബര്‍ സുരക്ഷാ പരിരക്ഷ നല്‍കുന്നതിനും എഫ് 9 ഇന്‍ഫോടെക് കേരളത്തിലെ ഈ പുതിയ കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങള്‍ക്കും കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും പുതിയ കേന്ദ്രം ഒരുക്കും.

എഫ് 9 ഇന്‍ഫോടെക്കിന്റെ നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍ പറയുന്നു. ആഗോള ക്ലയന്റുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും കേരളത്തിലെ ടെക് വ്യവസായത്തിന് വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് നയിക്കുന്നതിനും പുതിയ കേന്ദ്രം സഹായിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് രാജ്യങ്ങളിലെ ബിസിനസ്സുകള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും ക്ലൗഡ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് എഫ് 9 ഇന്‍ഫോടെക്. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടന വേളയില്‍, എഫ് 9 ഇന്‍ഫോടെക് കേരളത്തിലെ മികച്ചതും അതിവേഗം വളര്‍ന്ന് വരുന്നതുമായ മൂന്ന് കമ്പനികളായ പ്രീമാജിക്, കോഡ്‌പോയിന്റ്, ഗ്രീന്‍ആഡ്‌സ് ഗ്ലോബല്‍ എന്നിവരുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. എന്റര്‍പ്രൈസ്-ഗ്രേഡ് സൈബര്‍ സുരക്ഷ ഉപയോഗിച്ച് ഈ കമ്പനികളുടെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റല്‍ ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനും എഫ് 9 പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ