എർറ്റിഗയുടെ ഇലക്ട്രിക് വേർഷനുമായി സുസുകി, വാഗൻ ആറിനെ വൈദ്യുതിയിൽ ഓടിച്ച് മാരുതി

ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള ബജറ്റ് നിർദേശമാണ് എർറ്റിഗയുടെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. സിയാസ് എന്ന മോഡലും കമ്പനി പരിഗണിച്ചിരുന്നുവെങ്കിലും കൂടുതൽ പ്രിയം എർറ്റിഗയ്ക്കാണെന്ന് നിഗമനത്തിലാണ് ഇതിനെ പരിഗണിച്ചത്.

ഇന്ത്യയിലെ മിക്ക കാർ നിർമ്മാതാക്കളും വൈദ്യുതി കാർ നിർമ്മാണം ഇപ്പോൾ വളരെ ഗൗരവത്തിൽ എടുത്തിരിക്കുകയാണ്. പ്രധാന കമ്പനികളെല്ലാം ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മഹിന്ദ്ര ആൻഡ് മഹിന്ദ്ര കെ.യു.വി 100, എക്‌സ്.യു.വി 500 എന്നീ സ്പോർട്സ് യൂട്ടിലിറ്റി മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കും. ഇതിനു പുറമെ ടാറ്റ ടൈഗറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് കോന എന്ന പേരിൽ എസ്.യു.വി ലോഞ്ച് ചെയ്തിട്ടുണ്ട്. ചൈനയിലെ സായിക് മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ സബ്സിഡിയറിയായ എം. ജി മോട്ടോർ ഇന്ത്യ ഈ വർഷം ഒടുവിൽ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന എസ്.യു.വി അവതരിപ്പിക്കും.

വാഗൻ ആറിന്റെ ഇലക്ട്രിക്ക് പതിപ്പുമായി മാരുതി അടുത്ത ഫെബ്രുവരിയിൽ എത്തും. ഫെബ്രുവരിയിൽ നടക്കുന്ന ആട്ടോ എക്‌സ്‌പോയിൽ ഇത് അവതരിപ്പിക്കും.ഇതിന്റെ പരീക്ഷണ ഓട്ടം വിവിധ നഗരങ്ങളിൽ നടന്നു വരികയാണ്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം