സെല്ല സ്‌പേസ് കേരളത്തിൽ അത്യാധുനിക ലോജിസ്റ്റിക്‌സ് പാർക്ക് ആരംഭിക്കും

കേരളത്തിൽ ഒരു ഡ്രൈ ചിൽ കോൾഡ് സ്റ്റോറേജ് ലോജിസ്റ്റിക് പാർക്ക് ആരംഭിക്കുന്നതിന് പ്രമുഖ ലോജിസ്റ്റിക്‌സ് സംരംഭമായ സെല്ല സ്‌പേസ് ലിമിറ്റഡിന് സർക്കാർ അംഗീകാരം ലഭിച്ചു. കൊച്ചിയിലെ എടയാർ വ്യവസായ മേഖലയിലാണ് പാർക്ക് ആരംഭിക്കുക. 60 കോടി രൂപയാണ് മുതൽമുടക്ക്. കേരളത്തിന് പുറത്ത് ലോജിസ്റ്റിക്‌സ് പാർക്കുകൾ പ്രവർത്തിപ്പിച്ചു വരുന്ന കമ്പനിയുടെ സംസ്ഥാനത്തെ ആദ്യ സംരംഭമാണ് ഇത്.

ഡ്രൈ ചിൽഡ് കോൾഡ് സ്റ്റോറേജ്, റോഡ് സൗകര്യങ്ങൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, പൊതുവായ ഊർജ്ജ സംവിധാനം, ഉയർന്ന സുരക്ഷാ സേവനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ലോജിസ്റ്റിക്‌സ് പാർക്ക്. റീപാക്കിംഗ്, ലേബലിംഗ്, സ്പെയർ പാർട്ട് അസംബ്ലിംഗ്, ട്രാസ്പോർട്ടേഷൻ സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെ ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ പ്രൊമോട്ടർ എസ്. രാജ്‌കുമാറിന്റെ കീഴിൽ നേരത്തെ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ശ്രീ ശക്തി പേപ്പർ മിൽസ്.

വ്യവസായ എസ്റേറ്റുകളിലെ അഞ്ചു ശതമാനം സ്ഥലം സംസ്ഥാന സർക്കാർ ലോജിസ്റ്റിക് സേവനങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്. നിരവധി തൊഴിൽ അവസരങ്ങൾ ഇത്തരം സംരംഭങ്ങൾ വഴി വികസിപ്പിക്കാനാകും. സംസ്ഥാനത്തിനകത്ത് ഇത്തരം പാർക്കുകൾ തുറക്കുന്നത് വഴി ചരക്ക് നീക്കത്തിനുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Latest Stories

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?