തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ ഓഹരി വിപണി; ഇന്ന് 12 ലക്ഷം കോടി നഷ്ടം; ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നു, എല്‍പിജിയിലും പ്രതിഫലിക്കും

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ പിടിവിട്ട് ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണികളെ വരിഞ്ഞു മുറുക്കുന്നു. രാജ്യാന്തര വിപണിയില്‍ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളര്‍ പിന്നിട്ടു. ഇറാന്‍ യുദ്ധവും ക്രൂഡ് ഓയില്‍ വിലവര്‍ധനവും കാരണം ആഗോളവിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ ഇന്ത്യന്‍ സൂചികകള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍തന്നെ കൂപ്പുകുത്തിയതോടെ നിക്ഷേപകരുടെ കണ്ണീര്‍ വീണു. ഇന്ത്യന്‍ സെന്‍സെക്‌സ് 2,000ലേറെ പോയിന്റിടിഞ്ഞ് ചോരപ്പുഴയായിട്ടുണ്ട്.

തിങ്കളാഴ്ച തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800-ലാണ് വ്യാപാരം നടത്തുന്നത്. ഇന്ന് ഇതുവരെ 12 ലക്ഷം കോടി നഷ്ടം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടായെന്നാണ് കണക്ക്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ നിന്ന് 12 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. മാര്‍ച്ചില്‍ ഇതുവരെ നഷ്ടം 25.32 ലക്ഷം കോടി രൂപയാണ്. 463.50 ലക്ഷം കോടി രൂപയില്‍ നിന്ന് 438.18 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞിരിക്കുന്നത്.

നിഫ്റ്റിയിലെ 500-ലെ മിക്ക കമ്പനികളും തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ക്യാപ് എന്നിവ ഏകദേശം 1.8% വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 20 ശതമാനം വര്‍ധിച്ച് 2024 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയിലെത്തി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ ഓഹരികളെ ബാധിച്ചു. എട്ടുശതമാനം വരെയാണ് എണ്ണക്കമ്പനികളുടെ ഓഹരികളിടിഞ്ഞത്. നിഫ്റ്റി 50-ല്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

മറ്റു ഏഷ്യന്‍ വിപണികളിലും തിങ്കളാഴ്ച വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജപ്പാന്‍ നിക്കെയ് 225 സൂചിക 6.05 ശതമാനത്തോളം ഇടിഞ്ഞ് 53,000-ന് താഴെയെത്തി. ദക്ഷിണകൊറിയയിലെ കോസ്പി 6.5 ശതമാനവും ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചിക 3.68 ശതമാനവും ഇടിഞ്ഞു. ഇറാന്‍ യുദ്ധവും അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതുമാണ് വിപണിയെ പിടിച്ചുലച്ചത്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് ഇന്ത്യയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി