ഗൂഗിളിലെ വമ്പന്‍ ജോലി രാജിവച്ച് കര്‍ഷകനായി; നാഗയുടെ കഥ വ്യത്യസ്തം

എഞ്ചിനീയറിംഗ് മേഖലയില്‍ പെടുന്നവരുടെ സ്വപ്നമായ ഗൂഗിളിലെ ജോലി ഒരു സുപ്രഭാതത്തില്‍ ഈ യുവാവ് രാജി വച്ചു. ഗൂഗിള്‍ അലേര്‍ട്ട് സംവിധാനം ഡെവലപ് ചെയ്ത നാഗയാണ് ഇങ്ങനെ ചെയ്ത് എല്ലാവരെയും ഞെട്ടിച്ചത്. അടുത്തകൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം കുത്തുവാക്കും ഒറ്റപ്പെടുത്താലും, എന്നാല്‍ നാഗ എന്ന ഈ യുവാവ് അതുകൊണ്ടൊന്നും തളര്‍ന്നില്ല.

ഗൂഗിളിലെ ലക്ഷങ്ങള്‍ മാസവരുമാനം ലഭിക്കുന്ന ജോലി വലിച്ചറിഞ്ഞു നാഗ പോയത് ഒരു കര്‍ഷകനാകാനാണ്. ആന്ധ്ര പ്രദേശിലെ ഗംപലഗുദെം ഗ്രാമത്തില്‍ നിന്നുള്ള നാഗ കതാരു എന്ന ഈ യുവാവ് എന്നും ആഗ്രഹിച്ചിരുന്നത് വ്യത്യസ്തതയായിരുന്നു. ആന്ധ്ര ഗ്രാമത്തിലെ സാധാരണക്കാരനായ യുവാവ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഐഐടിയില്‍ പഠിച്ച ബിരുദം നേടി. 2000ത്തില്‍ ജോലിയും കിട്ടി.

എന്നാല്‍ അധികനാള്‍ ഗൂഗിളില്‍ തുടരാന്‍ നാഗക്ക് താല്പര്യം ഇല്ലായിരുന്നു . 2008ല്‍ ആണ് നാഗ രാജി വയ്ക്കുന്നത്. ഗൂഗിള്‍ അലേര്‍ട്ട് നിര്‍മ്മിച്ച് കമ്പനിയില്‍ സ്റ്റാര്‍ ആയി നില്‍ക്കുന്ന സമയത്താണ് നാഗയുടെ ഈ തീരുമാനം.

രാജിവച്ച ശേഷം കക്ഷി എന്ത് ചെയ്‌തെന്നോ? നേരെ അങ്ങ് കാലിഫോര്‍ണിയയിലേക്ക് വിട്ടു. തന്റെ സമ്പാദ്യം എല്ലാം കൂട്ടിച്ചേര്‍ത്ത് 320 ഏക്കര്‍ വരുന്ന ഒരു ഫാം വാങ്ങി. അഞ്ചു വര്‍ഷത്തിന് ശേഷം നല്ല ലാഭത്തോടെ മറിച്ചു വില്‍ക്കാനായിരുന്നു കക്ഷിയുടെ പദ്ധതി. എന്നാല്‍ ഫാം കയ്യില്‍ കിട്ടിയതോടെ നാഗയ്ക്ക് തന്റെ നാടും കൃഷിയും എല്ലാം ഓര്‍മ വന്നു.

പിന്നെ ഫാം വില്‍ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. തന്റെ പൂര്‍വികരെ പോലെ തന്നെ കൃഷിയില്‍ ഒരു കൈ നോക്കാനായിരുന്നു കക്ഷിക്ക് താല്‍പര്യം. അവിടെ ബദാം കൃഷി ചെയ്യാന്‍ തുടങ്ങി. 2008ല്‍ തന്നെ നാഗ ബദാം കൃഷി ആരംഭിച്ചു. ഇപ്പോള്‍ അമേരിക്കന്‍ വിപണിയുടെ ബദാമിന്റെ നല്ലൊരു ഭാഗം വിതരണം ചെയ്യപ്പെടുന്നത് നാഗയുടെ ഫാമില്‍ നിന്നുമാണ്.

പ്രതിമാസം 17 കോടി രൂപയുടെ സമ്പാദ്യമാണ് നാഗ തന്റെ ബദാം കൃഷിയിലൂടെ നേടുന്നത്. മറ്റു കൃഷി രീതികള്‍ പോലെ ഒരുപാട് ശ്രദ്ധയും പരിചരണവും വേണ്ട ബദാം കൃഷിക്ക് എന്നതും നാഗയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി