ഭീമ ഗോവിന്ദന്‍ പുറത്ത്, കെ സുരേന്ദ്രന്‍ പുതിയ പ്രസിഡന്റ്; ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ അഴിച്ചുപണി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി കെ സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഭീമ ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി ഗോവിന്ദനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കെ സുരേന്ദ്രനെ തിരഞ്ഞെടുത്തത്.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഡോ ബി ഗോവിന്ദനെ പുറത്താക്കിയത് അംഗീകരിച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ കെ സുരേന്ദ്രനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അറിയിച്ചു. സ്‌കൂള്‍ പഠനത്തിന് ശേഷം സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് ചുവടുവച്ച വ്യക്തിയാണ് കെ സുരേന്ദ്രന്‍.

അസോസിയേഷന്‍ അംഗമായി യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കെ സുരേന്ദ്രന്‍ അസോസിയേഷന്‍ നടത്തിവരുന്ന ജുവലറി എക്‌സിബിഷന്‍ വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കേരള മിനിമം ആക്ട് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ 4700 സ്വര്‍ണ വ്യാപാരികളെ പങ്കെടുപ്പിച്ചു നടത്തിയ ഓണം സ്വര്‍ണ്ണോത്സവത്തിന്റെ മുഖ്യ സംഘാടകനായിരുന്നു കെ സുരേന്ദ്രന്‍.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം