രാജ്യത്തെ ഇരുട്ടിലാക്കരുത്; വൈദ്യുതിവിതരണം പുനഃസ്ഥാപിക്കണം;ശതകോടികളുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കാം; അദാനിയോട് അപേക്ഷിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍; പ്രതികരിക്കാതെ അദാനി ഗ്രൂപ്പ്

കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ ഇരുട്ടിലാക്കരുതെന്ന് അദാനിയോട് അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. മൂന്നുമാസമായി വെട്ടിക്കുറച്ച വൈദ്യുതിവിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

കുടിശ്ശിക തീര്‍ക്കാനുള്ള നിര്‍ദേശം പാലിക്കാഞ്ഞതോടെ ഒക്ടോബര്‍ അവസാനമാണ് അദാനി ബംഗ്ലാദേശിലേക്കുള്ള വൈദ്യുതിവിതരണം പാതിയായി കുറച്ചത്. നിലവില്‍ പ്രതിമാസം 738 കോടിയാളം രൂപ അടയ്ക്കുന്നുണ്ടെന്നും കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും ബംഗ്ലാദേശ് പവര്‍ ഡിവലപ്മെന്റ് ബോര്‍ഡ് വ്യക്തമാക്കി.

ഝാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ പ്ലാന്റില്‍നിന്ന് രാജ്യത്തേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടുവെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുടിശ്ശിക ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബംഗ്ലാദേശ് പവര്‍ ഡവലപ്മെന്റ് ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ പണം നല്‍കാനുള്ള ശ്രമം തുടരുമെന്നും ബിപിഡിബി വ്യക്തമാക്കി. 2017-ല്‍ ഒപ്പുവെച്ച 25 വര്‍ഷത്തേക്കുള്ള കരാര്‍പ്രകാരം ഗോദ്ധയിലെ 1600 മെഗാവാട്ട് പ്ലാന്റില്‍നിന്നാണ് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. 800 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് യൂണിറ്റുകളാണ് ഈ പ്ലാന്റിലുള്ളത്.

കഴിഞ്ഞ മൂന്ന് മാസമായി കുടിശ്ശികയുടെ പേരില്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവര്‍ പകുതിയായി കുറച്ചിരുന്നു. 900 ദശലക്ഷം ഡോളറാണ് ബംഗ്ലാദേശ് നല്‍കാനുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ കുടിശ്ശിക തീര്‍ക്കണമെന്ന് അദാനി പവര്‍ ബിപിഡിബിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ല.

അദാനി വൈദ്യുതി വിതരണം വെട്ടിച്ചുറുക്കിയതോടെ 1600 മെഗാവാട്ടിന്റെ കുറവാണ് രാജ്യത്തുണ്ടായത്. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്. ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 30 ആയിരുന്നു കുടിശ്ശിക തീര്‍ക്കാന്‍ അദാനി ബംഗ്ലാദേശിന് നല്‍കിയ നിര്‍ദേശം.

2017 നവംബറിലാണ് അദാനി പവര്‍ (ഝാര്‍ഖണ്ഡ) ലിമിറ്റഡ് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തെ വൈദ്യുതി കരാറിലേര്‍പ്പെട്ടത്. 1,496 മെഗാവാട്ടിന്റേതായിരുന്നു വൈദ്യുതി കരാര്‍. ഗോഡ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനവും ബംഗ്ലാദേശ് വാങ്ങുമെന്നാണ് കരാര്‍. നൂറുശതമാനവും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റ് പ്രത്യേക എക്കണോമിക്ക് സോണായി കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പ്രഖ്യാപിച്ചിരുന്നു.

2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ് ഗോഡ പ്ലാന്റ് പൂര്‍ണമായും വാണിജ്യപരമായി പ്രവര്‍ത്തനക്ഷമമായത്. ബംഗ്ലാദേശിന്റെ അടിസ്ഥാന ലോഡിന്റെ ഏഴ് മുതല്‍ 10% വരെയാണ് വിതരണം ചെയ്യുന്നത്. 2023-24 വര്‍ഷത്തില്‍ 7,508 യൂണിറ്റ് വൈദ്യുതിയാണ് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശിലേക്ക് ഇന്ത്യ വിതരണം ചെയ്യുന്ന ആകെ വൈദ്യുതിയുടെ 63% വരും ഇത്.11,934 ദശലക്ഷം യൂണിറ്റാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സ്വീകരിക്കുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കായണ് (6.14 രൂപ) നല്‍കുന്നത്. ചില കമ്പനികളുമായുള്ള കരാറില്‍ ഇതില്‍ വ്യത്യാസമുണ്ട്. അദാനിക്ക് ഒരു യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് (9.82 രൂപ) നല്‍കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ