ഒരേ ഉത്പന്നവുമായി അംബാനി സഹോദരന്മാർ; അനില്‍ അംബാനിക്ക് തേര് തെളിക്കാന്‍ മലയാളി; വിപണിയില്‍ ആര് വീഴും, ആര് വാഴും?

മുകേഷ് അംബാനിയ്ക്ക് പിന്നാലെ അനില്‍ അംബാനിയും ഇവി ബാറ്ററികളുടെ നിര്‍മ്മാണത്തിലേക്ക്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാറുകളുടെയും ബാറ്ററികളുടെയും നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ നേട്ടത്തിലേക്ക് കുതിക്കുന്നുണ്ട്.

പ്രാരംഭഘട്ടത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. തുടര്‍ന്ന് കയറ്റുമതി ഉള്‍പ്പെടെ 7.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിര്‍മ്മാണത്തിനായി 10 ഗിഗാവാട്ട് അവേഴ്‌സ് ശേഷിയുള്ള പ്ലാന്റും തുടര്‍ന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 75 ഗിഗാ വാട്ട് ശേഷിയുള്ള പ്ലാന്റിലേക്കുള്ള വിപൂലീകരണവുമാണ് കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയിലും ഏറെ ആരാധകരുള്ള ചൈനീസ് ഇവി ബിവൈഡിയിലെ മുന്‍ ഉദ്യോഗസ്ഥനായ മലയാളിയെ കമ്പനിയുടെ ഉപദേശകനായി നിയമിച്ചിട്ടുണ്ട്. ബിവൈഡിയുടെ ഇന്ത്യയിലെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സഞ്ജയ് ഗോപാലകൃഷ്ണനെയാണ് അനില്‍ അമ്പാനി നിയമിച്ചിരിക്കുന്നത്.

വിവിധ ഏജന്‍സികള്‍ നിലവില്‍ കമ്പനിയുടെ സാധ്യത പഠനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ബിസിനസ് ലോകം ഉറ്റുനോക്കുന്നത് അനില്‍ അമ്പാനിയും മുകേഷ് അമ്പാനിയും വിപണിയില്‍ ഏറ്റുമുട്ടുമോ എന്നാണ്. ഒരേ ഉത്പന്നവുമായി രംഗത്തെത്തുന്ന അമ്പാനി സഹോദരന്മാരില്‍ ആര് വാഴും ആര് വീഴുമെന്നാണ് ഇനി അറിയാനുള്ളത്.

Latest Stories

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ