50,000+ ഓഫ്ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങളും നെയ്ബര്‍ഹുഡ് സ്റ്റോറുകളും ഇപ്പോള്‍ ആമസോണിലെ ലോക്കല്‍ ഷോപ്പുകളുടെ ഭാഗം

  • ഈ പദ്ധതിയിലുള്ള ആകെ വ്യാപാരികളുടെ എണ്ണം കഴിഞ്ഞ നാല് മാസത്തില്‍ ഇരട്ടിയായി; ഇന്ത്യയിലെ 450-ലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചു
  • 2020 ഏപ്രിലില്‍ അവതരിപ്പിച്ച ആമസോണിലെ ലോക്കല്‍ ഷോപ്പുകള്‍ പ്രോഗ്രാം മഹാമാരിക്കിടയിലും തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയിലുടനീളമുള്ള വ്യാപാരികളെ സഹായിച്ചു

മുംബൈയിലെ മുലണ്ടില്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഹോം, കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വ്യക്തിയാണ് ഒഗ്ഗോ എന്റര്‍പ്രൈസസിന്റെ ഉടമയായ സന്ദീപ് ഷാ. കഴിഞ്ഞ വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ സമയത്ത് തന്റെ ബിസിനസ്സ് അദ്ദേഹം “ആമസോണിലെ ലോക്കല്‍ ഷോപ്പ്” പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈനാക്കി. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നു മാസത്തിനകം 800-ലേറെ ഓര്‍ഡറുകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

“”ഓഫ്ലൈന്‍ സ്റ്റോറില്‍ എത്തുന്ന ഒരാള്‍ സാധനം നോക്കി ഏതു വേണമെന്ന് തീരുമാനിക്കാന്‍ അര മണിക്കൂറിലേറെ എടുക്കും, ആ സമയത്തിനുള്ളില്‍ എനിക്ക് ഓണ്‍ലൈനില്‍ രണ്ടു മൂന്നു ഓര്‍ഡറുകള്‍ ലഭിക്കും. ഞങ്ങളുടെ തന്നെ ഡെലിവറി സംവിധാനം ഉപയോഗിച്ച് ഇപ്പോള്‍ മുംബൈയില്‍ ഉടനീളം ഡെലിവറി നടത്തുന്നുണ്ട്. ആമസോണിന്റെ പാന്‍ ഇന്ത്യ ഡെലിവറി നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തി മറ്റ് നഗരങ്ങളിലെ ആളുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാകുന്നു”” – ആദ്യ ഇകൊമേഴ്സ് അനുഭവത്തെക്കുറിച്ച് സന്ദീപ് പറഞ്ഞു.

ആമസോണിലെ ലോക്കല്‍ ഷോപ്പുകള്‍ പദ്ധതിയിലുള്ള 50000-ത്തിലേറെ ഓഫ്‌ലൈന്‍ റീട്ടെയിലര്‍ സ്ഥാപനങ്ങളിലും നെയ്ബര്‍ഹുഡ് സ്റ്റോറുകളിലും ഒന്നു മാത്രമാണ് സന്ദീപ് ഷായുടേത്. 2020 ഏപ്രിലില്‍ അവതരിപ്പിച്ച ഈ പദ്ധതി ഇകൊമേഴ്‌സിന്റെ ഗുണഫലങ്ങള്‍ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ക്കും നെയ്ബര്‍ഹുഡ് സ്റ്റോറുകള്‍ക്കും ലഭ്യമാക്കുന്നതാണ്. സ്റ്റോറിലെ സാധാരണ വില്‍പ്പനയ്ക്ക് പുറമെ amazon.in -ലെ ഡിജിറ്റല്‍ സാന്നിദ്ധ്യത്തിലൂടെ വിറ്റുവരവ് വര്‍ദ്ധിപ്പിക്കാനും സേവന മേഖല വ്യാപിപ്പിക്കാനും കഴിയുന്നു.

ആമസോണിലെ ലോക്കല്‍ ഷോപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ നഗരത്തിലെ പ്രാദേശിക സ്റ്റോറുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കഴിയും. പ്രാദേശിക സ്റ്റോറുകളെ ഡിജിറ്റല്‍ സ്റ്റോറുകളായി രൂപാന്തരം പ്രാപിക്കാനും ഇത് സഹായിക്കുന്നു. മഹാമാരിക്കാലത്ത് ഇന്ത്യയില്‍ ഉടനീളമുള്ള വ്യാപാരികളുടെ ദൈനംദിന ജീവിതം കരുപ്പിടിപ്പിക്കുന്നതിനും ബിസിനസ് വീണ്ടും തുടങ്ങുന്നതിനും ആമസോണിലെ ലോക്കല്‍ ഷോപ്പുകള്‍ പദ്ധതി സഹായകരമായി.

“”പൈലറ്റ് പദ്ധതിയായി തുടങ്ങിയ ഇത് ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിച്ചിരിക്കുന്നു, പ്രാദേശിക ബിസിനസ്സുകളെ ഓണ്‍ലൈനാവാനും ടെക്‌നോളജിയുടെയും ഇകൊമേഴ്‌സിന്റെയും ഗുണഫലങ്ങള്‍ അനുഭവിക്കാനും ഇത് സഹായിക്കുന്നു. അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50000-ത്തിലേറെ വ്യാപാരികളെ ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴഇഞ്ഞു എന്നത് വലിയ പ്രചോദനമാണ്. ഡിജിറ്റല്‍ ഇനേബ്ള്‍മെന്റും ഡിജിറ്റല്‍ ഇന്‍ക്ലൂഷനും എങ്ങനെ ഡിജിറ്റല്‍ ഇക്കണോമിയെ സഹായിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.””

“”ഇന്ത്യ വാങ്ങുന്നതും വില്‍ക്കുന്നതുമായ രീതി മാറ്റി മറിക്കുന്നതില്‍ ഞങ്ങള്‍ നല്‍കുന്ന ശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് MSME-കളെയും നെയ്ബര്‍ഹുഡ് സ്റ്റോറുകളുടെ വലിയ നെറ്റ്വര്‍ക്കിനെയും ഇതിന്റെ ഭാഗമാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”” – ആമസോണ്‍ ഇന്ത്യ, വിപി, മനീഷ് തിവാരി പറഞ്ഞു.
ഓഫ്ലൈന്‍ ചില്ലറവ്യാപാരികളും നെയ്ബര്‍ഹുഡ് സ്റ്റോറുകളും ഡിജിറ്റല്‍ സംരംഭകരാകാന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു

സംഗ്‌ളി, ഒസ്മനാബാദ്, ജാംനഗര്‍, ഖൊരക്പൂര്‍, ജബല്‍പൂര്‍, രത്ലാം, ബിക്കാനര്‍, തുംകൂര്‍, ജല്‍പാഗുഡി, എറണാകുളം, കാഞ്ചിപുരം, പാറ്റ്‌ന, രാജ്‌കോട്ട്, ആഗ്ര, ഡെഹ്‌റാഡൂണ്‍ തുടങ്ങിയ 450-ലേറെ നഗരങ്ങളില്‍ നിന്നായി 50000-ത്തിലേറെ ഓഫ്ലൈന്‍ റീട്ടെയിലര്‍മാരും നെയ്ബര്‍ഹുഡ് സ്റ്റോറുകളും ആമസോണിലെ ലോക്കല്‍ ഷോപ്പുകളില്‍ പങ്കാളികളാണ്.

ഫ്രഷ് പൂക്കള്‍, ഹോം, കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, പുസ്തകങ്ങള്‍, ടോയ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ കൂടുതലായും കൈകാര്യം ചെയ്യുന്നത്. ഈ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ ലോഗിന്‍ ചെയ്ത് ലോക്കല്‍ സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാം. അന്ന് തന്നെയോ പിറ്റേദിവസമോ ഡെലിവറി ലഭിക്കും.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും