ചൈനയും അമേരിക്കയും തമ്മിലുള്ള അടിയില്‍ നേട്ടം കൊയ്യാന്‍ മഹാരാജ; ബോയിങ്ങിന്റെ രക്ഷകനായി അവതരിക്കാന്‍ ടാറ്റ; ചൈന ഒഴിവാക്കിയ വിമാനങ്ങള്‍ വാങ്ങിയേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യ

വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ചൈന ഒഴിവാക്കിയ ബോയിങ് വിമാനങ്ങള്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നും വാങ്ങാന്‍ നീക്കങ്ങളുമായി എയര്‍ ഇന്ത്യ. യുഎസ്-ചൈന വ്യാപകര നികുതി യുദ്ധത്തിന്റെ ഭാഗമായി നേട്ടം കൊയ്യാന്‍ സാധിക്കുമോയെന്നാണ് എയര്‍ ഇന്ത്യ നോക്കുന്നത്. 2019ലാണ് ചൈനീസ് എയര്‍ലൈന്‍സ് ബോയിങ് മാക്‌സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കുന്നത്. ട്രംപ് പ്രസിഡന്റായി എത്തിയതോടെ ചൈനയെ ശത്രുരാജ്യമെന്നോണം കരുതുകയും നികുതികള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായാണ് കരാറില്‍നിന്ന് പിന്മാറാനുള്ള നിലപാട് ചൈന എടുത്തത്. ഇതോടെ ഈ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.

ഈ നീക്കത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതരോ ബോയിങ് അധികൃതരോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് 125 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ചൈനയുടെ ഷിയാമെന്‍ എയര്‍ലൈന്‍സിനുവേണ്ടി ആവശ്യപ്പെട്ട ബോയിങ്ങിന്റെ 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ തിരിച്ചയച്ചത്. ചൈനയുടെ കടുത്ത തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയില്‍ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.

ബോയിങ് ഏറ്റവും അധികം വില്‍ക്കുന്ന വിമാനമാണ് 737 മാക്‌സ് ജെറ്റ്. ഒരു വിമാനത്തിന് 55 ദശലക്ഷത്തോളം ഡോളറാണ് വില. ചൈനയില്‍നിന്ന് 130 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. വിമാനങ്ങള്‍ വേണ്ടെന്ന് ചൈന നിലപാട് എടുത്തതോടെ ചൈനക്കെതിരെ 245 ശതമാനം തീരുവ ചുമത്തിയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ചൈന 245 ശതമാനം തീരുവ നല്‍കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനനിര്‍മാണസാമഗ്രികളോ വാങ്ങരുതെന്ന് രാജ്യത്തെ വ്യോമയാനക്കമ്പനികള്‍ക്ക് ചൈന നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികാര നടപടി. ചൈനയുടെ വ്യാപാരനടപടികള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.

നേരത്തേ 145 ശതമാനം തീരുവയാണ് ചൈനയ്ക്ക് യുഎസ് ചുമത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 245 ആക്കി ഉയര്‍ത്തിയത്. 125 ശതമാനം തീരുവ ചൈന തിരിച്ച് ചുമത്തിയിരുന്നു. ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ഏപ്രില്‍ രണ്ടിന് പ്രാബല്യത്തിലാകേണ്ടതായിരുന്നെങ്കിലും വിവിധ രാജ്യങ്ങള്‍ വ്യാപാരചര്‍ച്ചകള്‍ക്ക് സന്നദ്ധമായ സാഹചര്യത്തില്‍ ഇത് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ചൈനയെമാത്രം അതില്‍നിന്നൊഴിവാക്കി. വ്യാപാരചര്‍ച്ചകള്‍ക്കായി നിലവില്‍ 75-ഓളം രാജ്യങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് യുഎസ് പറഞ്ഞു.

ശത്രുക്കളുമായുള്ള വ്യാപാരയുദ്ധത്തില്‍ അമേരിക്കയെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു. ഇറക്കുമതി ചെയ്ത സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന ദേശീയ സുരക്ഷാ അപകടസാധ്യതയെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്