ഗോൾഡൻ വിസയുടെ തിളക്കത്തിൽ അക്ബർ ട്രാവൽസ് ചെയർമാൻ അബ്ദുൽ നാസർ

ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.

മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ മുംബൈ ആസ്ഥാനമായി ട്രാവൽ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്നു. യുഎഇ 10 വർഷത്തെ ഗോൾഡൻ വിസയാണ് സമ്മാനിച്ചത്.

ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുൽ നാസർ. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും രണ്ട് ആഴ്ച മുൻപ് ഗോൾഡൻ വിസ യു.എ.ഇ സർക്കാർ സമ്മാനിച്ചത്.

ഇതിന് പിന്നാലെ പോയ വാരം ടൊവിനോ തോമസിനും യു.എ.ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചു. നേരത്തെ ഷാരൂഖ്​ ഖാൻ, സഞ്​ജയ്​ ദത്ത്​ ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപ്പടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു എ ഇ വീസാ നൽകിവരുന്നത്. വീസാ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് നാസർ പ്രതികരിച്ചു.

കഴിഞ്ഞ 40 വർഷത്തിലധികമായി ട്രാവൽ വ്യവസായ രംഗത്ത് മികച്ച സേവനം തുടർന്ന് വരുന്ന അക്ബർ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ