മൂന്നാമതൊരാള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് സുരക്ഷിതമോ?; ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് ഇന്ന് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഞെട്ടിക്കുന്ന ഓഫറുകളും വന്‍ ഡിസ്‌കൗണ്ടുകളുമൊക്കെമൊക്കെ കാണുമ്പോള്‍ കൂടുതല്‍ ലാഭം ഓണ്‍ലൈന്‍ തന്നെയാണ് എന്ന പ്രതീതിയുണ്ടാകും. വീട്ടിലെത്തിച്ച് തരുന്ന സാധനങ്ങള്‍ക്ക് കേടുപാടുകളുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുന്നത് പോലുള്ള മികച്ച വില്‍പ്പനാനന്തര സേവനങ്ങളും ഇവര്‍ നല്‍കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ടതാണ്. നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്താല്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാവും അക്കൗണ്ടിലെ പണം കാലിയാവുന്നത്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്് ആധാര്‍ നമ്പര്‍.

ഓര്‍ഡര്‍ ചെയ്തിട്ടും ഡെലിവറി ലഭിക്കാത്ത സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ്‌ലോഡ് ചെയ്യാന്‍ ആമസോണ്‍ ആവശ്യപ്പെടുന്നുണ്ട്. സൂംകാര്‍ പോലെയുള്ള റെന്റ് എ കാര്‍ സര്‍വ്വീസുകളും കസ്റ്റമേര്‍സിനോട് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മറ്റ് വെബ്‌സൈറ്റുകളും 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ്.  ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആര്‍ക്കെങ്കിലും കൈമാറുകയാണെങ്കില്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണിത്.

ആധാര്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി കഴിഞ്ഞവര്‍ഷം അതോറിറ്റി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മറ്റ് ആവശ്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈമാറരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ കൈമാറിയാല്‍ വ്യക്തി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍