എസികള്‍ക്ക് 50 ശതമാനം വിലക്കിഴിവ്; 24 ബ്രാന്‍ഡുകള്‍ക്ക് 24 ദിനങ്ങളില്‍ വമ്പന്‍ ഓഫര്‍; കൈനിറയെ വാങ്ങാന്‍ എല്ലാ സാധങ്ങളുടെയും വില താഴ്ത്തും; 12 വയസ് തകര്‍ത്ത് ആഘോഷിക്കാന്‍ ലുലു മാള്‍

പന്ത്രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ ഉപഭോക്താകള്‍ക്ക് മികച്ച ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് . ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവയില്‍ മികച്ച ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

ലുലു ഫാഷന്‍ സ്റ്റോറില്‍ ഓരോ 2500 രൂപയുടെ പര്‍ച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കും.
സ്മാര്‍ട്ട്‌ഫോണ്‍, ഗാഡ്ജറ്റുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഗ്രഹോപകരണങ്ങള്‍ എന്നിവയ്ക്കും ഓഫറുണ്ട് . ബാഗുകള്‍, പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ ഇവ കൂടാതെ ഹൈപ്പര്‍മാര്‍ക്കറ്റിലെ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ ലദിക്കും.ലുലുവില്‍ നിന്നും ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. മാര്‍ച്ച് 25 വരെയാണ് പന്ത്രണ്ടാം വാര്‍ഷികാഘോഷ ഓഫറുകള്‍.

ലുലു കണക്ടില്‍ 50 ശതമാനം വരെ നീളുന്ന ഓഫുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ ബ്രാന്‍ഡുകളുടെ എ.സികള്‍ മികച്ച വില കുറവില്‍ ലഭിക്കും. ചില ബ്രാന്‍ഡുകളുടെ എസികള്‍ക്ക് 50ശതമാനം വരെ ഓഫറുണ്ട്. എല്‍.ജി , സാംസങ്ങ്, ഡെയ്കിന്‍, ബ്ലൂസ്റ്റാര്‍, ലോയിഡ് തുടങ്ങി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ എസികളും ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ലുലുഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെയുള്ള ഓഫറില്‍ നിത്യോപയോഗ സാധനങ്ങളും, ഗ്രോസറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വാങ്ങിക്കുവാന്‍ ഓഫര്‍ കാലയളവിലൂടെ സാധിക്കും.

ഹൈപ്പര്‍മാര്‍ക്കറ്റിലും, ലുലു കണക്ടിലും , ഫാഷന്‍ സ്റ്റോറിലും നിലനില്‍ക്കുന്ന ഓഫറുകള്‍ കൂടാതെയാണ് മാളിലെ എല്ലാ ഷോപ്പുകളിലും വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ ബ്രാന്‍ഡ് എന്ന രീതിയില്‍ 24 ബ്രാന്‍ഡുകള്‍ക്കാണ് അതിശയിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാളിലെ ഷോപ്പിങ്ങിലൂടെ നറുക്ക് വീഴുന്ന ലക്കി വിന്നേഴ്‌സിന് അതാത് ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനങ്ങളും ലഭിക്കും. 24 ബ്രാന്‍ഡുകള്‍ 24 ദിവസങ്ങളിലായിട്ടാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്കായി മറ്റൊരു ഓഫറും ഒരുക്കിയിട്ടുണ്ട്. ആയിരം രൂപയില്‍ കൂടുതല്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്ന അംഗങ്ങള്‍ക്കാണ് 1212 ചിയര്‍ പോയിന്റ് സ്വന്തമാക്കാം. ലുലു ഹാപ്പിനസില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഈ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കും. കസ്റ്റമറിന് ഒരു ദിവസം ഒരോഫര്‍ എന്ന രീതിയിലാകും ഇത് ലഭ്യമാകുക. ഹാപ്പിനസിലെ ഈ ഓഫര്‍ 31 വരെ നിലനില്‍ക്കും.

ലുലു മാളിലെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും, നിലവില്‍ റമദാന്‍ സ്ട്രീറ്റ് ഉള്‍പ്പടെ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫ്‌ളേവേഴ്‌സ് ഓഫ് റമദാന്‍, 26ന് മെഹന്ദി മാജിക്ക്, 27ന് എലഗന്‍സി ഇന്‍ ഇങ്ക് , വാര്‍ഷിക ദിനമായ 29ന് ഗായിക സിത്താര അവതരിപ്പിക്കുന്ന ലൈവ് ബാന്‍ഡും അരങ്ങേറും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ