132 പേര്‍ക്ക് 25000 രൂപ വീതം; ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 33 ലക്ഷം; ആശ്വാസം പദ്ധതിയിലൂടെ കൈപിടിച്ച് സര്‍ക്കാര്‍

ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചു.
സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ മുഖേന 25000 രൂപവീതം ധനസഹായമായി നല്‍കുന്നത്.

ഈ സാമ്പത്തികവര്‍ഷം അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. 732 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യന്‍സി അവാര്‍ഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാര്‍ക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നല്‍കിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങള്‍ക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്.

അര്‍ഹരായ ഗുണഭോക്താകളുടെ പട്ടിക www.hpwc.kerala.gov.in എന്ന സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768, 9497281896 നമ്പറുകളില്‍ ബന്ധപ്പെടാം.

Latest Stories

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി