കാത്തിരിപ്പ് അവസാനിക്കുന്നു; പുതിയ ആര്‍ വണ്‍ ഫൈവ് വി 3 യുടെ ബുക്കിംഗ് ആരംഭിച്ചു

ആര്‍ വണ്‍ ഫൈവിന്റെ മൂന്നാം തലമുറക്കാരനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ. നാളുകള്‍ക്ക് മുമ്പെ രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ച പുത്തന്‍ ആര്‍ വണ്‍ ഫൈവിനെ കുറിച്ച് ഉപഭോക്താക്കള്‍ നല്‍കിയ മികവുറ്റ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍ വണ്‍ ഫൈവ് വി3 യുടെ ബുക്കിംഗ് യമഹ ആരംഭിച്ചു. അടുത്ത മാസം പുതിയ വാഹനം വിപണിയിലെത്തിക്കും.

5000 രൂപ അഡ്വാന്‍സ് നല്‍കി പുതിയ മോഡല്‍ ബുക്ക് ചെയ്യാം. വില നിയന്ത്രിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ പതിപ്പില്‍ ഒരു പിടി ഘടകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം ഇന്ത്യന്‍ പതിപ്പില്‍ അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ ഇടംപിടിച്ചിട്ടില്ല. ഇതിന് പകരം നിലവിലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പുതുക്കിയ സ്‌പോര്‍ട്ടി ഫെന്‍ഡറോട് കൂടിയുള്ളതാണ് ആര്‍ വണ്‍ ഫൈവിന്റെ രാജ്യാന്തര പതിപ്പ്. ഇന്ത്യന്‍ വരവില്‍ സ്ലിപ്പര്‍ ക്ലച്ചും പുതിയ മോഡലിന് നഷ്ടപ്പെടും. ഡിസൈന്‍ മുഖത്ത് ഏറെ അഗ്രസീവായാണ് പുതിയ ആര്‍ വണ്‍ ഫൈ കാണപ്പെടുന്നത്.

പുത്തന്‍ 155.1 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലിന്റെ പ്രധാന ഹൈലൈറ്റ്. 19.04 ബിഎച്ചിപി കരുത്തും 14.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. എഞ്ചിന്‍ മുഖത്ത് രാജ്യാന്തര പതിപ്പുകള്‍ക്ക് സമമാണ് ഇന്ത്യന്‍ പതിപ്പും. പ്രീമിയം ഘടകങ്ങളായ യുഎസ്ഡി ഫോര്‍ക്കുകളുടെയും, സ്ലിപ്പര്‍ ക്ലച്ചിന്റെയും അഭാവത്തില്‍ പുതിയ ആര്‍ വണ്‍ ഫൈവിന്റെ വില നിയന്ത്രിച്ച് നിര്‍ത്തുകയാണ് യമഹയുടെ ലക്ഷ്യം.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു