ഇത്രയും വിലക്കുറവ് കണ്ടാൽ പിന്നെ വാങ്ങിപ്പോകില്ലേ..

നമ്മുടെ രാജ്യത്ത് ഒരു വാഹനം വാങ്ങുമ്പോൾ മുടക്കുന്ന വിലയിൽ വലിയ ഒരു പങ്ക് നികുതിയാണ് എന്ന കാര്യം അറിയുമല്ലോ? അടുത്തിടെ രാജ്യത്തെ വാഹനപ്രേമികൾക്ക് സന്തോഷമാകുന്ന ഒരു കാര്യം കേന്ദ്ര സർക്കാർ കൈക്കൊണ്ടു. ജിഎസ്ടി അഥവാ ചരക്കു സേവന നികുതിയിൽ കേന്ദ്രം മാറ്റം വരുത്തിയതോടെ വില കുറയുന്ന ഉൽപ്പന്നങ്ങളുടെ കൂട്ടത്തിൽ കാറുകളും ബൈക്കുകളും ഉണ്ടായിരുന്നു.

എന്നാൽ ജിഎസ്ടി 2.0 പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കാറുകളുടെയും ബൈക്കുകളുടെയും വില ഉടൻ തന്നെ ഗണ്യമായി കുറയാൻ പോകുകയാണ്. 1,200 സിസി എഞ്ചിൻ ശേഷിയും 4,000 മില്ലിമീറ്ററിൽ കൂടുതൽ നീളം ഇല്ലാത്ത പെട്രോൾ കാറുകൾ, പെട്രോൾ ഹൈബ്രിഡ് കാറുകൾ, എൽപിജി കാറുകൾ, സിഎൻജി കാറുകൾ എന്നിവയ്ക്കുണ്ടായിരുന്ന 28 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറച്ചിരിക്കുകയാണ് ഇപ്പോൾ. മറ്റ് വാഹനങ്ങൾക്ക് 40 ശതമാനമാണ് നികുതി ചുമത്തുന്നത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റെനോ തുടങ്ങിയ കമ്പനികൾ ഇതിനകം കാറുകൾക്ക് വിലക്കുറവു പ്രഖ്യാപിച്ചു കഴിഞ്ഞു. അക്കൂട്ടത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ടൊയോട്ടയും ഉണ്ട്. ഹാച്ച്ബാക്ക് മുതൽ കോടികൾ വിലമതിക്കുന്ന പ്രീമിയം എംപിവി വരെ വിൽക്കുന്ന കമ്പനിയാണ് ടൊയോട്ട. ജിഎസ്ടിയിൽ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി തങ്ങളുടെ കാറുകൾക്ക് എത്ര രൂപ വരെ കുറയുമെന്ന അറിയിച്ചിരിക്കുകയാണ് ടൊയോട്ട. ഏകദേശം 3.49 ലക്ഷം രൂപ വരെയാണ് ടൊയോട്ട വില കുറച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിൽക്കുന്ന ഗ്ലാൻസ, ടൈസർ, റൂമിയോൺ, ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ, ഫോർച്യൂണർ ലെജൻഡർ, ഹൈലക്‌സ്, കാമ്രി, വെൽഫെയർ എന്നിവയുൾപ്പെടെയുള്ള എല്ലാ ടൊയോട്ട കാറുകളുടെയും വിലയിൽ മഠം വന്നിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കരണം കാരണം ഏറ്റവും കൂടുതൽ വിലക്കുറവ് ലഭിച്ചിരിക്കുന്നത് ഫോർച്യൂണറിന് ആണ്. 3.49 ലക്ഷം രൂപ വരെയാണ് ഫുൾസൈസ് എസ്‌യുവിയുടെ വില കുറച്ചിരിക്കുന്നത്.

ഫോർച്യൂണറിനാണ് ഏറ്റവും ഉയർന്ന വിലക്കുറവ് ലഭിച്ചത്. ഫോർച്യൂണർ ലെജൻഡറിന്റെ എക്‌സ്-ഷോറൂം വില 3.34 ലക്ഷം രൂപ വരെയാണ് കുറച്ചത്. ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായ വെൽഫെയറിന് 2.78 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. റുമിയോൺ എംപിവിയാണ് ഏറ്റവും കുറഞ്ഞ വിലക്കുറവ് രേഖപ്പെടുത്തിയ ടൊയോട്ട കാർ.

48,700 രൂപ വരെയാണ് റൂമിയോണിന്റെ എക്‌സ്-ഷോറൂം വില കുറച്ചിരിക്കുന്നത്. റൂമിയോണിനെ കൂടാതെ ഗ്ലാൻസ, ഹൈറൈഡർ എന്നീ കാറുകൾക്ക് മാത്രമാണ് 1 ലക്ഷം രൂപയിൽ താഴെ വില കുറയുന്നുള്ളൂ. ഇവയ്ക്ക് യഥാക്രമം 85,300 രൂപ, 65400 രൂപ എന്നിങ്ങനെയാണ് കുറഞ്ഞത്. ബാക്കി മോഡലുകൾക്കെല്ലാം 1 ലക്ഷം രൂപയിൽ കൂടുതൽ വിലക്കുറവ് ലഭിക്കും.

ടൈസറിന് 1,11,100 വരെയും, ക്രിസ്റ്റയ്ക്ക് 1,80,600 വരെയും, ഹൈക്രോസിന് 1,15,800 വരെയും ഫോർച്യൂണറിന് 3,49,000 വരെയും ലെജൻഡറിന് 3,34,000 വരെയും ഹൈലക്സ് 2,52,700 വരെയും കാമ്രിയ്ക്ക് 1,01,800 വരെയും വെൽഫെയറിന് 2,78,000 വരെയുമാണ് വില കുറയുക.

ഈ പറഞ്ഞവയെല്ലാം ടൊയോട്ട കാറുകളുടെ എക്‌സ്‌ഷോറൂം വിലയിൽ വരാൻ പോകുന്ന കുറവാണ്. ഈ കാർ മോഡലുകളുടെ ഓൺ-റോഡ് വില അറിയാൻ ഏറ്റവും അടുത്തുള്ള ടൊയോട്ട ഷോറൂം സന്ദർശിക്കേണ്ടതാണ്. സെപ്റ്റംബർ 22 മുതലാണ് ജിഎസ്ടി 2.0 പ്രാബല്യത്തിൽ വരുന്നത്. ഈ തീയതി മുതലാണ് ഒട്ടുമിക്ക കമ്പനികളും പുതിയ വിലകൾ നടപ്പാക്കുക.

Latest Stories

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ