അനിയാ നിൽ ! ഫോർച്യൂണർ വാങ്ങാൻ വരട്ടെ...

ഇന്ത്യക്കാർക്കിടയിൽ പോളോ എന്ന പ്രീമിയം ഹാച്ച്ബാക്കിലൂടെ ആരാധകരെ സ്വന്തമാക്കിയ വാഹന നിർമാതാക്കളാണ് ഫോക്സ്‌വാഗൺ. വർഷങ്ങൾക്ക് മുന്നേ മോഡൽ പടിയിറങ്ങിയെങ്കിലും ടൈഗൂൺ, വെർട്ടിസ്, ടിഗുവാൻ തുടങ്ങിയ ചില വാഹനങ്ങളിലൂടെ ഈ ജർമൻ ബ്രാൻഡ് പിടിച്ചു നിന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിടിച്ച നിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയതോടെ പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് കമ്പനി. രണ്ട് പുതിയ മോഡലുകളെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ് ഫോക്സ്‌വാഗൺ.

ഗോൾഫ് ജിടിഐയ്ക്കൊപ്പം ടിഗുവാൻ R ലൈൻ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ രണ്ട് മോഡലുകളും വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഗോൾഫ്, R ലൈൻ മോഡലുകൾ പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡ് പദ്ധതിയിടുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വിലയും കൂടുതലായിരിക്കും.

സ്റ്റാൻഡേർഡ് ടിഗുവാന്റെ സ്പോർട്ടിയർ പതിപ്പാണ് R ലൈൻ. ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഈ എസ്‌യുവിയിലുണ്ടാവും. ബ്ലാക്ക്-ആക്സന്റഡ് ഗ്രിൽ, ഫ്രണ്ട് ബമ്പർ, സൈഡ് സിൽസ്, ട്രിം, ബോഡി കളർ ലോവർ ക്ലാഡിംഗ് എന്നിവയാൽ മോഡൽ വേറിട്ടുനിൽക്കും. ഇവ കൂടാതെ എക്സ്ക്ലൂസീവ് R-ലൈൻ ബാഡ്ജിംഗ്, വലിയ എയർ ഇൻടേക്ക് ചാനലുകൾ എന്നിവയും സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.

19 ഇഞ്ച് അലോയ് വീലുകൾ, ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, എൽഇഡി ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ R ലൈൻ എസ്‌യുവിക്ക് ഭംഗി നൽകും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ലക്ഷ്വറി ആയിരിക്കും.

7 സീറ്റർ എസ്‌യുവിയായതിനാൽ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയ്ക്കുമായി രണ്ട് 8 ഇഞ്ച് ഡിസ്പ്ലേകൾ, നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളെല്ലാം പുതിയ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, എഞ്ചിൻ ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സവിശേഷതകൾ ടിഗുവാൻ R-ലൈൻ സ്റ്റാൻഡേർഡായി കൊണ്ടുവരും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പെഡസ്ട്രിയൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ അലേർട്ടുകൾ, എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡ്രൈവിംഗ് എയ്ഡുകൾ തുടങ്ങിയ സവിശേഷതകൾ പ്രാപ്തമാക്കുന്ന ADAS സ്യൂട്ടും ഇതിലുണ്ട്. 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈനിന് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 190 ബിഎച്ച്പി പവറിൽ 320 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാകും.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും