ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്ക് ?

പോളോയെന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ഫോക്‌സ്‌വാഗണിനെ ഇന്ത്യയിൽ ഹിറ്റാക്കിയത് എന്ന് ഏവർക്കുമറിയാം. കിടിലൻ പെർഫോമൻസും നിർമാണനിലവാരവുമെല്ലാം കൊണ്ട് മുന്നേറിയിരുന്ന വാഹനം പടിയിറങ്ങിയപ്പോൾ പലരും വിഷമിച്ചു. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും പോളോയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. ഉയർന്ന മെയിന്റനെൻസ് കോസ്റ്റ് ഉണ്ടായിരുന്നിട്ടും പലരും പോലെ സ്നേഹിച്ചു. ഇപ്പോഴിതാ പുത്തനൊരു ഹാച്ച്ബാക്ക് മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.

കുറച്ച് കാലമായി കേട്ടുകൊണ്ടിരിക്കുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്കാണ് ഇത്തവണ ഇന്ത്യയിലേക്ക് വരുന്നത്. സാധാരണക്കാരന്റെ പോക്കറ്റിൽ ഒന്നും ഒതുങ്ങാത്ത ഒരു കാറാണ് ഇതെന്നാണ് റിപ്പോർട്ട്. 2025 മെയ് അഞ്ചിന് ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു. രിമിതമായ എണ്ണത്തിൽ മാത്രമാവും ഗോൾഫ് ജിടിഐ Mk 8.5 എന്നറിയപ്പെടുന്ന ഏറ്റവും പുതിയ മോഡൽ ഇന്ത്യക്കാർക്ക് വാങ്ങാൻ സാധിക്കുക. പൂർണമായും വിദേശത്ത് നിർമിച്ചാവും കാറിനെ വിപണനത്തിന് എത്തിക്കുക . അതുകൊണ്ട് തന്നെ നല്ല വില നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ 2,50 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ എത്തിക്കുക.

2025 ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകൾ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഓൺലൈനിലോ പരിമിതമായ കാലയളവിലേക്ക് ആരംഭിക്കുന്നതായിരിക്കും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും വാഹനങ്ങൾ അനുവദിക്കുക. തുടർന്ന് അടുത്ത മാസം ആദ്യം ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹോട്ട്ഹാച്ചിന്റെ ഹൃദയം. സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 265 ബിഎച്ച്പി പവറിൽ പരമാവധി 370 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് സാധിക്കും. അതേസമയം ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിന്റെ ടോപ്പ് സ്പീഡ് 250 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിനായി നിരവധി കോസ്മെറ്റിക്, ഇന്റീരിയർ മെച്ചപ്പെടുത്തലുകളുമായാണ് മോഡൽ വരുന്നത്. ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുള്ള 3D എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, മുൻവാതിലുകളിൽ GTI ബാഡ്ജിംഗ്, ഫൈവ് സ്‌പോക്ക് അലോയ് വീലുകൾ, കോൺട്രാസ്റ്റ് റെഡ് ബ്രേക്ക് കാലിപ്പറുകൾ എന്നിവയാണ് എക്സ്റ്റീരിയർ ഡിസൈനിലെ ചില ഹൈലൈറ്റുകൾ.

വോയ്‌സ് കമാൻഡുകൾക്കായി ചാറ്റ് GPT ഇന്റഗ്രേഷനുള്ള 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, പവർഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ജിടിഐ സ്‌പെക്ക് ഇൻസ്ട്രുമെന്റ് കൺസോൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, ക്ലൈമറ്റ് കൺട്രോൾ, സ്‌പോർട്ടി റെഡ് ഇൻസേർട്ടുകൾ തുടങ്ങിയവയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പെർഫോമൻസ് ഹാച്ച്ബാക്കിനകത്തെ പ്രധാന ഫീച്ചറുകൾ.

ഫ്രണ്ട് ആക്സിൽ ഡിഫറൻഷ്യൽ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എന്നിവയും ഗോൾഫ് ജിടിഐയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി ഏഴ് എയർ ബാഗുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയിൻ അസിസ്റ്റന്റ്, ഫ്രണ്ട് അസിസ്റ്റന്റ് കൺട്രോൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. CBU യൂണിറ്റായി വിപണിയിലെത്തുന്ന മോഡലിന് 50 ലക്ഷം രൂപയിൽ കൂടുതലായിരിക്കും പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. മുമ്പ് 2016-ൽ കമ്പനി പോളോ ജിടിഐ ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ വൻ വിജയമായിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”