ബി.എം.ഡബ്ലു എഞ്ചിനില്‍ കുതിക്കാന്‍ പുതിയ അപ്പാച്ചെ

ബൈക്ക് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ടി വി എസിന്റെ ആദ്യ സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ബൈക്കായ അപ്പാച്ചെ ആര്‍ ആര്‍ 310 ഡിസംബര്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുമ്പെ പുതിയ അപ്പാച്ചെ ആര്‍ ആര്‍ 310 ന്റെ ഔദ്യോഗിക ടീസര്‍ ടി വി എസ് പുറത്ത് വിട്ടു. രാജ്യത്ത് ആദ്യമായി റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എന്‍ജിനുമായെത്തുന്ന ബൈക്കാവും ഇത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ക്കും ആംഗുലാര്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഒപ്പമുള്ള എയറോഡൈനാമിക് ഡിസൈനിലാണ് അപ്പാച്ചെ ആര്‍ ആര്‍ 310 സ്പോര്‍ട്സ് ബൈക്കിന്റെ വരവ്. വരാനിരിക്കുന്ന ബി.എം.ഡബ്ല്യു ജി 310 ആര്‍ സമാനമായ എഞ്ചിന്‍ കെയ്സിങ്ങില്‍ ടി വി എസ് റേസിംഗ് ടാഗ് ഇടംപിടിച്ചിട്ടുണ്ട്.

2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അകുല 310 എന്ന പേരില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ടി വി എസ് അവതരിപ്പിച്ചിരുന്നു. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍-ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്. ബി എം ഡബ്ല്യുവിന്റെ 313 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ടി വി എസ് അപ്പാച്ചെ ആര്‍ ആര്‍ 310 ന്റെ കരുത്ത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. അതേസമയം ബി എം ഡബ്ല്യു ജി 310 ആറില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന ട്യൂണിങ്ങാകും അപ്പാച്ചെയില്‍ ടി വി എസ് സ്വീകരിക്കുക.

എന്‍ജിനു മുകളിലാണ് എയര്‍ഫില്‍റ്ററിന്റെ സ്ഥാനം. സാധാരണ ബൈക്കുകളില്‍ എയര്‍ ഫില്‍റ്ററിന്റെ സ്ഥാനം സീറ്റിന് അടിയിലാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ വായു എന്‍ജിനിലെത്താന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ഫില്‍റ്റര്‍ മുകളില്‍ ഘടിപ്പിക്കുന്നതോടെ വായു അതിവേഗം എന്‍ജിനില്‍ പ്രവേശിക്കുമെന്നതാണ് അപ്പാച്ചെ 310 ആര്‍ ആറില്‍ നടപ്പാക്കുന്ന മാറ്റം. ഇത് എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അപകാശപ്പെടുന്നത്.

പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തില്‍ ഇടംപിടിക്കുന്ന അപ്പാച്ചെ ആര്‍ ആര്‍ 310 ന് ഇന്ത്യന്‍ വിപണിയില്‍ കെ ടി എം ആര്‍ സി 390, കാവസാക്കി നിഞ്ച 300, ബെനലി 302 ആര്‍ തുടങ്ങിയവയവരാണ് എതിരാളികള്‍.

Latest Stories

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി