മാരുതി സുസുക്കിയുടെ എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയോൺ പുറത്തിറക്കിയതുമുതൽ എംപിവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിഎൻജി വേരിയന്റിനായുള്ള ഓവർലോഡഡ് അഡ്വാൻസ് ബുക്കിംഗിന് സാക്ഷ്യം വഹിച്ചെങ്കിലും എംപിവി ഇനി ബുക്ക് ചെയ്യാനാവില്ല. റൂമിയോണിന്റെ സിഎൻജി വേരിയന്റുകളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തി വയ്ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ പെട്രോളിനുള്ള ബുക്കിംഗ് തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കരുത്തുറ്റ എഞ്ചിൻ, സുഖപ്രദമായ ഇന്റീരിയർ, ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളാൽ നിറഞ്ഞ സ്റ്റൈലിഷും വിശാലവുമായ എംപിവി ആണ് റൂമിയോൺ. നിലവിൽ മാരുതി സുസുക്കിയും ഹോണ്ടയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ എംപിവി സെഗ്‌മെന്റിൽ റൂമിയോൺ ഒരു പ്രധാന എതിരാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൂമിയോണിന്റെ സ്റ്റൈൽ, സ്പേസ്, സവിശേഷതകൾ എന്നിവ വാഹനം വാങ്ങാൻ എത്തുന്നവരെ ആകർഷിക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല. ഇത് ഇന്ത്യൻ വിപണിയിൽ ടൊയോട്ടയെ ഒരു പടി മുന്നിൽ എത്തിക്കുകയും ചെയ്യും. വിശാലമായ ഇന്റീരിയർ, കരുത്തുറ്റ എഞ്ചിൻ, സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെ വിലകൂടിയ എംപിവികളിൽ സാധാരണയായി കാണപ്പെടുന്ന നിരവധി ഫീച്ചറുകൾ ആണ് റൂമിയോൺ വാഗ്ദാനം ചെയ്യുന്നത്.
ഫീച്ചറുകളാൽ നിറഞ്ഞ ഒരു സ്റ്റൈലിഷും വിശാലവുമായ എംപിവി ആണ് ടൊയോട്ട റൂമിയോൺ. 103 ഹോഴ്സ്പവറും 136 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. റൂമിയോണിൽ 7 യാത്രക്കാർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാൻ കഴിയും, കൂടാതെ ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വാഹനം വരുന്നത്.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വളരെ കുറഞ്ഞ വിലയിലായിരിക്കും ടൊയോട്ട റൂമിയോൺ പുറത്തിറങ്ങുക. 19.99 ലക്ഷം രൂപ മുതൽ 25.68 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ എക്സ്‌ഷോറൂം വില. എന്നാൽ S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന എംപിവിക്ക് നിലവിൽ 10.29 ലക്ഷം രൂപ മുതൽ 13.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സാധാരണയായി 8 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് എംപിവി വിപണിയിലെ വില.