2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകള്‍

2021-22 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ രാജ്യത്തെ വാഹന വിപണി നേട്ടത്തിന്റെ പാതയിലാണ്. ബജറ്റ് ഹാച്ച്ബാക്കുകള്‍ മുതല്‍ ഒരു കോംപാക്റ്റ് എസ്യുവി വരെ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിക്കപ്പെട്ടു. അവയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളെ പരിചയപ്പെടാം.

മാരുതി സുസുക്കി വാഗണ്‍ ആര്‍

ഇന്ധനവില കുതിച്ചുയരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണ് വാഗണ്‍ ആര്‍. സിഎന്‍ജി ഓപ്ഷന്‍ ആവശ്യമുള്ളവര്‍ക്കിടയില്‍ വാഗണ്‍ ആര്‍ എന്നും ഒരു ജനപ്രിയ ചോയിസാണ്. 2021ല്‍ ഇതേ കാലയളവില്‍ 54,650 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹാച്ച്ബാക്ക് 59,637 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി, ഇതിലൂടെ ഒമ്പത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി അടുത്തിടെ രാജ്യത്ത് 2022 വാഗണ്‍ ആര്‍ പുറത്തിറക്കിയിരുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ്

എല്ലാ തലമുറയിലുള്ള കാര്‍ പ്രേമികള്‍ക്കും ഇഷ്ടമുള്ള ഒരു ചോയിസാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി സ്വിഫ്റ്റ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 59,158 യൂണിറ്റ് വില്‍പ്പനയാണ് നടത്തിയിരുന്നത്. 21-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 51,933 യൂണിറ്റുകള്‍ വിറ്റു.

മാരുതി സുസുക്കി ഡിസയര്‍

പട്ടികയിലെ മൂന്നാമനാണ് ഇത്. ഡിസയര്‍ കോംപാക്ട് സെഡാന്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 38,460 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 51,028 യൂണിറ്റ് വില്‍പ്പനയുമായി 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നേരത്തെ മാര്‍ച്ചില്‍, ഡിസയര്‍ സിഎന്‍ജി അവതരിപ്പിച്ചിരുന്നു.

ടാറ്റ നെക്‌സോണ്‍

ഈ ലിസ്റ്റിലെ ഒരേയൊരു മാരുതി സുസുക്കി ഇതര മോഡലാണ് നെക്സോണ്‍. കഴിഞ്ഞ പാദത്തില്‍ ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലറാണ് നെക്സോണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മോഡലും കോംപാക്റ്റ് എസ്യുവി തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ 24,837 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടാറ്റ നെക്സോണ്‍ 63 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കി ബലേനോ

അഞ്ചാം സ്ഥാനക്കാരനാണ് ബലെനോ. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനി 33,881 യൂണിറ്റ് ബലെനോകളാണ് രാജ്യത്ത് വിറ്റത്. 2021ല്‍ ഇതേ കാലയളവില്‍ 57,937 യൂണിറ്റായിരുന്നു വില്‍പന. 42 ശതമാനം ഇടിവാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഫെബ്രുവരി 23നാണ് പുതുക്കിയ മോഡല്‍ രാജ്യത്ത് അവതരിപ്പിച്ചത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്