വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് കുത്തനെ കൂട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ, വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10 വ​ർ​ഷ​മാ​യി മാ​റ്റി നി​ശ്ച​യി​ച്ചി​ട്ടു​മു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ പ​ഴ​ക്കം അ​നു​സ​രി​ച്ച് മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​കൊ​ണ്ടാ​ണ് ഫീ​സ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. 10-15 വ​ർ​ഷം, 15-20 വ​ർ​ഷം, 20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം തി​രി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​നം പ​ഴ​കും​തോ​റും ഓ​രോ വി​ഭാ​ഗ​ത്തി​നും ഉ​യ​ർ​ന്ന ഫീ​സാ​ണ് ഈ​ടാ​ക്കു​ക.

ഹെ​വി കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ള്ള​ത്. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​രു ട്ര​ക്കി​നോ ബ​സി​നോ ഇ​നി ഫി​റ്റ്‌​ന​സ് ടെ​സ്റ്റി​നാ​യി 25,000 രൂ​പ ന​ൽ​കേ​ണ്ടി​വ​രും. മു​ന്പ് ഇ​ത് 2,500 രൂ​പ​യാ​യി​രു​ന്നു. ഇ​തേ പ​രി​ധി​യി​ലു​ള്ള മീ​ഡി​യം കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ 1,800 രൂ​പ​യ്ക്ക് പ​ക​രം 20,000 രൂ​പ ന​ൽ​ക​ണം.

20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലു​ള്ള ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി 15,000 രൂ​പ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 7,000 രൂ​പ​യും 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഇ​രു​ച​ക്ര വ​ഹ​ന​ങ്ങ​ൾ​ക്ക് 2,000 രൂ​പ​യു​മാ​ണ് ഫീ​സ്.

15 വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തു​ക്കി​യ റൂ​ൾ 81 പ്ര​കാ​രം ഫി​റ്റ്‌​ന​സ് ടെ​സ്റ്റു​ക​ൾ​ക്കാ​യി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് 400 രൂ​പ ന​ൽ​ക​ണം. എ​ൽ​എം​വി​ക​ൾ​ക്ക് 600 രൂ​പ​യും മീ​ഡി​യം, ഹെ​വി കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,000 രൂ​പ​യും ന​ൽ​ക​ണം.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി