മഹീന്ദ്ര ഥാര്‍ ഓടിച്ചു, വിലയിടുമ്പോള്‍ ശ്രദ്ധിക്കണം: പൃഥ്വിരാജ് പറയുന്നു

മലയാള സിനിമയില്‍ വാഹനക്കമ്പമുള്ള താരങ്ങളില്‍ മുന്‍നിരയിലാണ് നചന്‍ പൃഥ്വിരാജ്. ആഡംബര വാഹനങ്ങള്‍ ഓടിക്കുകയും ചിലതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. മഹീന്ദ്രയുടെ പുതിയ ഥാര്‍ ഓടിച്ചതായാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസൈനില്‍ അഭിപ്രായ വ്യത്യാസം തോന്നാന്‍ സാധ്യതയുണ്ടെങ്കിലും മികച്ച അനുഭവം തന്നെയാണ് ഥാര്‍ എന്ന് താരം കുറിച്ചു. കൃത്യമായി വില നിര്‍ണയിച്ചാല്‍ നന്നായിരിരിക്കും എന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. കൂടാതെ ഇത് പ്രൊമോഷന്റെ ഭാഗമല്ലെന്നും താരം കുറിച്ചു.

“”പുതിയ മഹീന്ദ്ര ഥാര്‍ ഓടിച്ചു. ഡിസൈന്റെ കാര്യത്തില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. എന്നാല്‍ മികച്ച അനുഭവം തരുന്ന കാര്യത്തില്‍ ഥാര്‍ ഒട്ടും പുറകിലാണെന്ന് തോന്നുന്നില്ല. മഹീന്ദ്ര വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഇതൊരു പരസ്യ പ്രമോഷനല്ല”” എന്നാണ് പൃഥ്വിയുടെ ട്വീറ്റ്.

ലംബോര്‍ഗിനിയില്‍ സഞ്ചരിക്കുന്ന പൃഥ്വിരാജ് ഥാര്‍ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഇതിനോടകം വന്‍ സ്വീകാരതയാണ് മഹീന്ദ്രയുടെ ഥാറിന് ലഭിച്ചിരിക്കുന്നത്.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ