ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓണ്‍ലൈനിലൂടെ പുതുക്കാം

സംസ്ഥാനത്ത്  ഇനി ഓണ്‍ലൈനിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം.

അതിനായി ആവശ്യമുള്ള രേഖകള്‍

1.കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്.

2. സ്‌കാന്‍ ചെയ്ത ഫോട്ടോ. * സ്‌കാന്‍ ചെയ്ത ഒപ്പ്. * ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.

3. സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ലൈസന്‍സ് പുതുക്കുന്നത്തിനായി

1. sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.
2. ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3. മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4. നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5. ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ