പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പൂട്ടു വീഴുന്നു; 2030- നു ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; നിര്‍ദ്ദേശവുമായി നീതി ആയോഗ്

വാഹനരംഗത്ത് വിപ്ലവകരമായ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് നീതി ആയോഗ്. 2030 ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്നൊരു നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ടു വെച്ചിരിക്കുന്നത്.  2025 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക്ക് ആയിരിക്കണം എന്ന നിര്‍ദ്ദേശവും നേരത്തെ നീതി ആയോഗ് മുന്നോട്ടുവെച്ചിരുന്നു. ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന സംവിധാനമാണ് നീതി ആയോഗ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2030- ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ എങ്ങനെ നിരത്തുകളില്‍ നിന്ന് മാറ്റാം എന്നതിനെപ്പറ്റി പഠനം നടത്താന്‍ ഗതാഗത ദേശീയപാത വികസന മന്ത്രാലയത്തിനും മറ്റ് വകുപ്പകള്‍ക്കും ചുമതലകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ഹൈവേകളില്‍ ബസ്സുകളുടേയും ട്രക്കുകളുടേയും നീക്കം സജ്ജീകരിക്കാന്‍ റോഡിന് മുകളിലായി വൈദ്യുത ശ്രംഖലയുള്ള ഇ ഹൈവേകള്‍ ആരംഭിക്കുവാനും നീതി ആയോഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഴുവന്‍ വൈദ്യുതവത്കരണത്തിനെതിരെ വാഹന കമ്പനികള്‍ നീങ്ങുമ്പോഴാണ് നീതി ആയോഗിന്റെ പുതിയ നിര്‍ദ്ദേശം.

മുഴു വൈദ്യുതീകരണം എന്ന പദ്ധതി വിജയിച്ചാല്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി രൂപ ലാഭിക്കാം എന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. 2030- ഓടെ എല്ലാ വാഹന സര്‍വീസ് ദാതാക്കളോടും തങ്ങളുടെ പെട്രോള്‍ ഡീസല്‍ വാഹന നിരയെ വൈദ്യുത വാഹനങ്ങളാക്കി പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ബാറ്ററി നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നതിനായി നീതി ആയോഗ് സാമ്പത്തിക സഹായങ്ങളും, തദ്ദേശീയമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സബ്‌സിഡികളും പ്രഖ്യാപിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ