വരുന്നത് പുലിക്കുട്ടി, പുതിയ സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്ന് ലീക്കായി

വരാനിരിക്കുന്ന 2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ ആദ്യ ചിത്രങ്ങള്‍ പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്ന് ലീക്കായി. വൈറ്റ് നിറത്തിലുള്ള പുതിയ 2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മുന്‍വശത്ത്, ഒരു പുതിയ വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്ല്, ഇ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഫോഗ് ലാമ്പുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. വശത്ത് നിന്ന് നോക്കിയാല്‍ പുതിയ സ്‌കോര്‍പിയോയ്ക്ക് ഇപില്ലറില്‍ നിന്ന് ഉപില്ലറിലൂടെ ഉയര്‍ന്ന് പിന്നിലേക്ക് ഒഴുകുന്ന ഒരു ചെറിയ ക്രോം ബെല്‍റ്റ്‌ലൈന്‍ ലഭിക്കുന്നു. വീതിയേറിയതും ഹൈ പ്രൊഫൈലുള്ളതുമായ റബ്ബറിനൊപ്പം 18 ഇഞ്ച് വലുപ്പമുള്ള പുതിയ വീലുകളും ഇതിന് ലഭിക്കുന്നു.

പിന്‍ഭാഗത്ത്, പുതിയ സ്‌കോര്‍പിയോയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത സൈഡ്-ഹിഞ്ച്ഡ് ടെയില്‍ഗേറ്റ് ലഭിക്കും. മുന്‍ സ്‌കോര്‍പിയോയില്‍ നിന്ന് വ്യത്യസ്തമായി പിന്‍ ബമ്പര്‍ പരന്നതാണ്.

2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോയ്ക്ക് കരുത്തേകുന്നത്. പുതുക്കിയ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ മഹീന്ദ്ര സ്‌കോര്‍പിയ്ക്ക് 11.99 ലക്ഷം മുതല്‍ 16.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഥാര്‍ എസ്യുവി കഴിഞ്ഞാല്‍ മഹീന്ദ്ര നിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഡലാണ് സ്‌കോര്‍പിയോ.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി