ഇത്തവണ മൂന്ന് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ; എതിരാളികളെ അതിശയിപ്പിക്കാൻ ഏഥർ !

പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി വില കുറഞ്ഞ മോഡൽ ഉൾപ്പടെ മൂന്ന് പുത്തൻ മോഡലുകൾ വിപണിയിലിറക്കി. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന 450എസും 450 എക്‌സിന്റെ പരിഷ്‌കരിച്ച രണ്ട് പതിപ്പുകളുമാണ് എത്തിയിരിക്കുന്നത്.

ഏഥർ 450 എസ് ഇലക്ട്രിക്ക് സ്കൂട്ടറിന് 2.9 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഫുൾ ചാർജ് ചെയ്താൽ വാഹനം 115 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 40 കിലോമീറ്റർ വരെ വേഗത്തിലെത്താൻ 3.9 സെക്കൻഡ് മാത്രമാണ് വാഹനത്തിന് വേണ്ടി വരുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഏഥർ 450എസ് സ്കൂട്ടറിന്റെ ഉയർന്ന വേഗത. 5.4 kW പീക്ക് പവറിൽ പരമാവധി 22 എൻഎം ടോർക്ക് വരെ വികസിപ്പിക്കാനും ഈ എൻട്രി ലെവൽ മോഡലിന് സാധിക്കും.

ഡീപ്‌വ്യൂ TM ഡിസ്‌പ്ലേ, പുതിയ സ്വിച്ച് ഗിയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 7 ശതമാനം വരെ റേഞ്ച് മെച്ചപ്പെടുത്തുന്ന കോസ്റ്റിംഗ് റീജൻ എന്നിവയുൾപ്പെടെ നിരവധി പുതുമകളോടെയാണ് വാഹനം വരുന്നത്. ഏഥർ 450 എക്സ് സ്കൂട്ടർ 2.9 kWh ബാറ്ററി വേരിയന്റിലും 3.7 kWh ബാറ്ററി വേരിയന്റിലും ലഭ്യമാകും. ഇവ യഥാക്രമം 111 കിലോമീറ്റർ,150 കിലോമീറ്റർ റേഞ്ച് നൽകുന്നു. 17. 78 ഇഞ്ച് ടച്ച്സ്ക്രീനാണ് വാഹനത്തിലുള്ളത്. റൈഡ് അസിസ്റ്റ്, ഏഥർ ബാറ്ററി പ്രൊട്ടക്റ്റ്, ഏഥർ സ്റ്റാക്ക് അപ്ഡേറ്റുകൾ, ഏഥർ കണക്റ്റ് എന്നിവയും ഈ വാഹനത്തിലുണ്ട്.

ഏഥർ 450എസ്, 450എക്സ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകളിൽ പുതിയ സ്വിച്ച് ഗിയർ, മെച്ചപ്പെട്ട ടച്ച് എക്സ്പീരിയൻസ്, രണ്ട് പുതിയ സ്വിച്ചുകളുമുണ്ട്. വൺ-ക്ലിക്ക് റിവേഴ്സ്, ജോയ്സ്റ്റിക്കാണ് സ്കൂട്ടറുകളിലെ മറ്റൊരു സവിശേഷത. പുതിയ ഫാൾ സേവ് ഫീച്ചറാണ് ഏഥർ സ്കൂട്ടറുകളിലെ മറ്റൊരു പ്രധാന അപ്ഗ്രേഡ്.

450 എസിൻറെ വില 1.30 ലക്ഷം രൂപയാണ്. 450 എക്സിൻറെ 2.9 kWh പതിപ്പിന് 1,38,000 രൂപയും 3.7 kWh പതിപ്പിന് 1.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്​. ഏഥറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 450S, 450X എന്നിവയ്ക്കുള്ള ബുക്കിങ്​ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം