എംജി കോമറ്റിന്റെ ബുക്കിംഗ് ആരംഭിച്ചു; കുഞ്ഞൻ ഇവിയുടെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാറായ കോമെറ്റ് ഇവിയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് എംജി. 11,000 രൂപ ടോക്കൺ തുകയായി നൽകി കോമെറ്റ് ബുക്ക് ചെയ്യാമെന്ന് എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഇന്ത്യൻ നഗരങ്ങളിൽ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കോമറ്റ് ഇവി വികസിപ്പിച്ചതെന്ന് എംജി മോട്ടോർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത പറഞ്ഞു.

എംജി കോമറ്റിന് 3 വർഷം/1 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്, കൂടാതെ IP67-റേറ്റഡ് ബാറ്ററിക്ക് 8 വർഷം/1.2 ലക്ഷം കിലോമീറ്റർ വാറന്റിയും ലഭിക്കും. കൂടാതെ, എംജി മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും മൂന്ന് സൗജന്യ സേവനങ്ങളും സ്റ്റാൻഡേർഡായി നൽകും. ഇതെല്ലാം എംജി ഇ-ഷീൽഡ് സേവനത്തിന്റെ ഭാഗമാണ്. കൂടാതെ, 5,000 രൂപയിൽ ആരംഭിക്കുന്ന വാറന്റിക്കും സേവനത്തിനുമായി 80 ലധികം പാക്കേജുകൾ ഉണ്ടെന്നും എംജി അറിയിച്ചിട്ടുണ്ട്.

എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമെറ്റ്. ‘വൂലിങ് എയർ’ എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമെറ്റ് നിർമിച്ചിരിക്കുന്നത്. 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളു എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിലവിലെ പെട്രോൾ, ഡീസൽ വിലയിൽ മറ്റ് ഏതൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണിത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ‍ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമെറ്റ്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമെറ്റിൽ പ്രവർത്തിക്കുന്നത്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്.

IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനും കോമെറ്റിന് സാധിക്കും. പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

ഇന്റീരിയറും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമാണ്. സ്‌പേസ് ഗ്രേ ഇന്റീരിയർ തീം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് എംജിയുടെ ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന് ലഭിക്കുക.

2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കൊമെറ്റിന് ഉള്ളത്. ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് സെറ്റ് ചെയ്‌തിരിക്കുന്നത്.  ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കേറിയ യാത്രകള്‍ക്ക് കോമെറ്റ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 9.28 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ് കോമറ്റിന്റെ വില വരുന്നത്. വേരിയന്റുകളായ പ്ലെയിന് (9.28 ലക്ഷം) , പ്ലഷിന് (9.98 ലക്ഷം) ആണ് വില വരുന്നത്. കോമറ്റിന്റെ അടിസ്ഥാന വകഭേദമായ പേസിന്റെ വില 7. 98 ലക്ഷം രൂപയാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി